ഭരണകൂടത്തെ മാറ്റാനല്ല താന്‍ വന്നത് എന്ന് ധ്രുവ് റാഠി; ബെംഗളൂരുവില്‍ എസ്‌ഐആര്‍ വിരുദ്ധ സമരം

ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ എസ്‌ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, ഗൗരവ് ദാസ്, നടന്‍ പ്രകാശ് രാജ് എന്നിവരെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.

സര്‍ക്കാരിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയല്ല താന്‍ ഈ പ്രതിഷേധത്തിന് എത്തിയതെന്നും വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും യുട്യൂബര്‍ ധ്രുവ് റാഠി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് കമ്മീഷന് സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ അഭിജിത് ദീപ്‌കെ എക്‌സില്‍ പങ്കുവെച്ചു.

dhruv rathee prakash raj in bengaluru protest

ബെംഗളൂരു സമരം ഇനിയും ശക്തമാകും. തെരുവുകളില്‍ ശക്തമായ പ്രതിഷേധം ഉയരും. ജനാധിപത്യത്തെ തിരിച്ചുപിടിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കൊല്ലുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. എസ്‌ഐആറിലൂടെ വോട്ടുകള്‍ മോഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആര്‍ റദ്ദാക്കണം എന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പൗരന്മാരുടെ അന്തസിനും അവകാശത്തിനും മേലുള്ള അതിക്രമമാണ് എസ്‌ഐആറിലൂടെ നടക്കുന്നത്. കേവലം പേരുവെട്ടല്‍ മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വേണ്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ കമ്മീഷണര്‍ പ്രവര്‍ത്തിച്ചത് എന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. ആദിവാസികളുടെയും മുസ്ലിങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവന്റെയും വോട്ടവകാശം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നെതന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി.

13 കോടി വോട്ടര്‍മാരുടെ പേര് നീക്കിയതിനെതിരെ കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് സംസാരിച്ചത്. രണ്ടു കോടി ആളുകള്‍ മരിച്ചുവെന്ന് കരുതുക. ഒരു കോടി പേര്‍ സ്ഥലം മാറി എന്നും കരുതുക. എങ്കിലും ബാക്കി പത്ത് കോടി പേര്‍ എങ്ങനെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. പേരിലെ അക്ഷരത്തെറ്റുകള്‍ വരെ ചൂണ്ടിക്കാട്ടി പട്ടികയില്‍ നിന്ന് നീക്കി. പൂര്‍വികര്‍ വോട്ട് ചെയ്തിരുന്നു എന്ന രേഖ ചോദിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും പ്രകാശ് രാജ് ചോദിച്ചു.

അഭിജിത് ദീപ്‌കെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കുന്ന വേളയില്‍ ജനക്കൂട്ടം ജയ് വിളിച്ചു. നരേന്ദ്ര മോദി അധികാരത്തിലുണ്ടാകാം. എന്നാല്‍ തെരുവില്‍ തങ്ങളുണ്ടെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. രാജ്യത്ത് 30 കോടി വോട്ടര്‍മാരുടെ പേരുകളാണ് വെട്ടിക്കളഞ്ഞത്. എന്തിനാണ് വോട്ട് മോഷ്ടിക്കുന്നത്. 2024ല്‍ ബിജെപിക്കും പ്രതിപക്ഷത്തിനും ലഭിച്ച വോട്ടുകളുടെ വ്യത്യാസം വെറും രണ്ട് ശതമാനമാണെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma