ധ്യാന്‍ചന്ദും ദേശീയ കായികദിനവും...ഇതിഹാസതാരത്തിന് രാജ്യം നല്കുന്ന ആദരം
അര്‍ജുന, ഖേല്‍രത്ന പുരസ്കാരങ്ങള്‍ ഇന്നു സമ്മാനിക്കും
ദില്ലി: വീണ്ടുമൊരു ദേശീയ കായിക ദിനം കൂടി വന്നിരിക്കുന്നു. രാജ്യം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊന്നായ ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദും ദേശീയ കായിക ദിനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ധ്യാന്‍ചന്ദിന്റെ ജനനദിവസമാണ് ദേശീയ കായിക ദിനമായി രാജ്യം ആഘോഷിക്കുന്നത്. ഈ ദിവസം തന്നെയാണ് രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അര്‍ജുന, ഖേല്‍രത്ന പുരസ്കാരങ്ങള്‍ വിജയികള്‍ക്കു പ്രസിഡന്റ് സമ്മാനിക്കുന്നത്.

1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത് ധ്യാന്‍ചന്ദായിരുന്നു. തന്റെ അത്യുജ്വല കരിയറില്‍ 400ല്‍ അധികം ഗോളുകളാണ് താരം വാരിക്കൂട്ടിയത്. 16ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ധ്യാന്‍ചന്ദ് 1956ല്‍ മേജര്‍ പദവിയിലിരിക്കെയാണ് വിരമിച്ചത്.

ദേശീയ കായിക ദിനത്തില്‍ ദില്ലിയിലെ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ വിവിധ ഹോക്കി ടീമുകള്‍ തമ്മിലുള്ള മല്‍സരം സംഘടിപ്പിക്കാറുണ്ട്. ദില്ലിയെ ദേശീയ ഹോക്കി സ്റ്റേഡിയത്തിന് 2002ലാണ് ധ്യാന്‍ചന്ദ് ദേശീയ സറ്റേഡിയമെന്നു പേര് മാറ്റിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന പുരസ്കാരം ധ്യാന്‍ചന്ദിനു സമ്മാനിക്കണമെന്ന് അടുത്തിടെ കായികപ്രേമികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ദേശീയ കായിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കത്ത് അയക്കുകയും ചെയ്തിരുന്നു. ധ്യാന്‍ചന്ദിനോടുള്ള ആദരസൂചകമായി ഓസ്ട്രിയയിലെ വിയെന്നയില്‍ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗോള്‍ എന്ന ധ്യാന്‍ചന്ദിന്റെ ആത്മകഥ പുറത്തിറങ്ങിയത് 1952ലാണ്. 1979 ഡിസംബര്‍ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications