കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധ്യാന്‍ചന്ദും ദേശീയ കായികദിനവും...ഇതിഹാസതാരത്തിന് രാജ്യം നല്‍കുന്ന ആദരം

അര്‍ജുന, ഖേല്‍രത്ന പുരസ്കാരങ്ങള്‍ ഇന്നു സമ്മാനിക്കും

  • By Sooraj
Google Oneindia Malayalam News

ദില്ലി: വീണ്ടുമൊരു ദേശീയ കായിക ദിനം കൂടി വന്നിരിക്കുന്നു. രാജ്യം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊന്നായ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദും ദേശീയ കായിക ദിനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ധ്യാന്‍ചന്ദിന്റെ ജനനദിവസമാണ് ദേശീയ കായിക ദിനമായി രാജ്യം ആഘോഷിക്കുന്നത്. ഈ ദിവസം തന്നെയാണ് രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അര്‍ജുന, ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ വിജയികള്‍ക്കു പ്രസിഡന്റ് സമ്മാനിക്കുന്നത്.

1

1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത് ധ്യാന്‍ചന്ദായിരുന്നു. തന്റെ അത്യുജ്വല കരിയറില്‍ 400ല്‍ അധികം ഗോളുകളാണ് താരം വാരിക്കൂട്ടിയത്. 16ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ധ്യാന്‍ചന്ദ് 1956ല്‍ മേജര്‍ പദവിയിലിരിക്കെയാണ് വിരമിച്ചത്.

2

ദേശീയ കായിക ദിനത്തില്‍ ദില്ലിയിലെ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ വിവിധ ഹോക്കി ടീമുകള്‍ തമ്മിലുള്ള മല്‍സരം സംഘടിപ്പിക്കാറുണ്ട്. ദില്ലിയെ ദേശീയ ഹോക്കി സ്‌റ്റേഡിയത്തിന് 2002ലാണ് ധ്യാന്‍ചന്ദ് ദേശീയ സറ്റേഡിയമെന്നു പേര് മാറ്റിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന പുരസ്‌കാരം ധ്യാന്‍ചന്ദിനു സമ്മാനിക്കണമെന്ന് അടുത്തിടെ കായികപ്രേമികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ദേശീയ കായിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കത്ത് അയക്കുകയും ചെയ്തിരുന്നു. ധ്യാന്‍ചന്ദിനോടുള്ള ആദരസൂചകമായി ഓസ്ട്രിയയിലെ വിയെന്നയില്‍ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗോള്‍ എന്ന ധ്യാന്‍ചന്ദിന്റെ ആത്മകഥ പുറത്തിറങ്ങിയത് 1952ലാണ്. 1979 ഡിസംബര്‍ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം.

English summary
Remembering Major Dhyan Chand on National Sports Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X