ധ്യാന്‍ചന്ദിനെ വെട്ടി കോണ്‍ഗ്രസ് സച്ചിനെ ഭാരതരത്നമാക്കി!
ദില്ലി: ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന് കിട്ടേണ്ട ഭാരതരത്നം കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലെത്തിയതെന്ന് റിപ്പോര്‍ട്ട്. ഭാരതരത്ന പുരസ്കാരത്തിനായി സ്പോര്‍ട്സ് മന്ത്രി ജിതേന്ദ്ര സിംഗ് ശുപാര്‍ശ ചെയ്തത് സച്ചിന്റെ പേരായിരുന്നില്ലത്രെ. പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് മേല്‍ ഉണ്ടായ സമ്മര്‍ദമാണ് പുരസ്കാരം സച്ചിന് കിട്ടാനിടയാക്കിയത്.
ഹെഡ്ലൈന് ടുഡേയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വഴിയുണ്ടായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഭാരതരത്നം സച്ചിന് കിട്ടിയത് എന്ന വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16 നാണ് സ്പോര്‍ട്സ് മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് ധ്യാന്‍ചന്ദിനെ ഭാരതര്തനം പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തത്. ഇത് മന്മോഹന് സിംഗ് അംഗീകരിക്കുകയും ചെയ്തിരുന്നു. ആഗസ്ത് മാസം വരെയും ധ്യാന്‍ചന്ദിന് തന്നെയാണ് പുരസ്കാരം എന്നായിരുന്നത്രെ തീരുമാനം.

എന്നാല്‍ നവംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് സച്ചിന് പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് സച്ചിന്റെ ബയോഡാറ്റ കിട്ടണമെന്ന് സ്പോര്‍ട്സ് മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദേശം കിട്ടി. സച്ചിനും സി എന്‍ ആര് റാവുവിനും പുരസ്കാരം നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയത് ഒരേ ദിവസമാണത്രെ. അന്നായിരുന്നു സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ദിവസവും.
സച്ചിന് ഭാരതരത്നം നല്‍കുക വഴി സച്ചിന് ഫാന്‍സിന്റെ വോട്ടുകള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വീഴുമെന്ന് കരുതിയാണ് കോണ്‍ഗ്രസ് ധ്യാന്‍ചന്ദിനെ തള്ളി സച്ചിന് പുരസ്കാരം നല്‍കിയത് എന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതും കോണ്‍ഗ്രസാണ്. സച്ചിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനും കോണ്‍ഗ്രസിന് പരിപാടിയുണ്ടായിരുന്നത്രെ. എന്നാല്‍ സച്ചിന് പ്രചാരണത്തിന് ഇറങ്ങിയുമില്ല കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications