കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധ്യാന്‍ചന്ദിനെ വെട്ടി കോണ്‍ഗ്രസ് സച്ചിനെ ഭാരതരത്‌നമാക്കി!

Google Oneindia Malayalam News

ദില്ലി: ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന് കിട്ടേണ്ട ഭാരതരത്‌നം കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലെത്തിയതെന്ന് റിപ്പോര്‍ട്ട്. ഭാരതരത്‌ന പുരസ്‌കാരത്തിനായി സ്‌പോര്‍ട്‌സ് മന്ത്രി ജിതേന്ദ്ര സിംഗ് ശുപാര്‍ശ ചെയ്തത് സച്ചിന്റെ പേരായിരുന്നില്ലത്രെ. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് മേല്‍ ഉണ്ടായ സമ്മര്‍ദമാണ് പുരസ്‌കാരം സച്ചിന് കിട്ടാനിടയാക്കിയത്.

ഹെഡ്‌ലൈന്‍ ടുഡേയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വഴിയുണ്ടായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഭാരതരത്‌നം സച്ചിന് കിട്ടിയത് എന്ന വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16 നാണ് സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് ധ്യാന്‍ചന്ദിനെ ഭാരതര്തനം പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്. ഇത് മന്‍മോഹന്‍ സിംഗ് അംഗീകരിക്കുകയും ചെയ്തിരുന്നു. ആഗസ്ത് മാസം വരെയും ധ്യാന്‍ചന്ദിന് തന്നെയാണ് പുരസ്‌കാരം എന്നായിരുന്നത്രെ തീരുമാനം.

sachin-and-dhyan

എന്നാല്‍ നവംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് സച്ചിന്റെ ബയോഡാറ്റ കിട്ടണമെന്ന് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദേശം കിട്ടി. സച്ചിനും സി എന്‍ ആര്‍ റാവുവിനും പുരസ്‌കാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയത് ഒരേ ദിവസമാണത്രെ. അന്നായിരുന്നു സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ദിവസവും.

സച്ചിന് ഭാരതരത്‌നം നല്‍കുക വഴി സച്ചിന്‍ ഫാന്‍സിന്റെ വോട്ടുകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീഴുമെന്ന് കരുതിയാണ് കോണ്‍ഗ്രസ് ധ്യാന്‍ചന്ദിനെ തള്ളി സച്ചിന് പുരസ്‌കാരം നല്‍കിയത് എന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതും കോണ്‍ഗ്രസാണ്. സച്ചിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനും കോണ്‍ഗ്രസിന് പരിപാടിയുണ്ടായിരുന്നത്രെ. എന്നാല്‍ സച്ചിന്‍ പ്രചാരണത്തിന് ഇറങ്ങിയുമില്ല കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു.

English summary
A TV report said it was not Sachin Tendulkar, Dhyanchand was the first choice for Bharat Ratna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X