കൊവിഡ് ബാധിച്ചവരിൽ പ്രമേഹം കൂടുന്നു; പഠന റിപ്പോർട്ട്
മുംബൈ; കൊവിഡ് ബാധിച്ചവരിൽ പ്രമേഹം വർധിക്കുന്നതായി പഠനം. 'ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആന്റ് പ്രൈമറി കെയർ'ൽ പ്രസിദ്ധീകരിച്ചിരുന്ന പഠനത്തിലാണ് കൊവിഡ് ബാധിച്ചവരിൽ പഞ്ചസാരയുടെയും തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദിൽ ബവാസ്‌കർ ഹോസ്പിറ്റൽ ആന്റ് ക്ലിനിക്കൽ റിസർച്ച് സെന്റർ ഉടമ കൂടിയായ ഡോ ഹിമ്മത്ത് ബവാസ്‌കർ ആണ് റിപ്പോർട്ട് തയ്യാറായിരിക്കുന്നത്. പഠനത്തിൽ ഉൾപ്പെടുത്തിയ 17 രോഗികളിൽ ആർക്കും പ്രമേഹമോ ഹൈപ്പോതൈറോയിഡിസമോ പാരമ്പര്യമായി ഉള്ളവരായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കൊവിഡ് രോഗികളിൽ പ്രമേഹം ഉയരുന്നതായി ഒന്നാം തരംഗത്തിന്റെ സമയത്ത് തന്നെ ശ്രദ്ധയിൽപെട്ടിരുന്നതായി ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ ജലീൽ പാർക്കർ പറഞ്ഞു. പ്രമേഹമുള്ള ചില രോഗികളെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്ന നിലയിലായിരുന്നു.ഇവ നിയന്ത്രിക്കാൻ വലിയ ഡോസിൽ തന്നെ മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
മുൻപ് പ്രമേഹമില്ലാത്ത ചിലരിലും കൊവിഡിന് ശേഷം പ്രമേഹം ഉണ്ടായതായും ഡോക്ടർമാർ പറയുന്നു. കൊവിഡ് വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അവരിൽ പലരും പ്രമേഹത്തിന് ചികിത്സ തേടുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികളിൽ പുതുതായി തുടങ്ങുന്ന പ്രമേഹവും തൈറോയ്ഡ് പ്രവർത്തന വൈകല്യവും രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള മുതിർന്ന എൻഡോക്രൈനോളജിസ്റ്റ് ഡോ.അനൂപ് മിശ്ര പറഞ്ഞു."സൈറ്റോകൈൻ ഉയരുന്നതാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications