കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ചവരിൽ പ്രമേഹം കൂടുന്നു; പഠന റിപ്പോർട്ട്

Google Oneindia Malayalam News

മുംബൈ; കൊവിഡ് ബാധിച്ചവരിൽ പ്രമേഹം വർധിക്കുന്നതായി പഠനം. 'ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആന്റ് പ്രൈമറി കെയർ'ൽ പ്രസിദ്ധീകരിച്ചിരുന്ന പഠനത്തിലാണ് കൊവിഡ് ബാധിച്ചവരിൽ പഞ്ചസാരയുടെയും തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദിൽ ബവാസ്‌കർ ഹോസ്പിറ്റൽ ആന്റ് ക്ലിനിക്കൽ റിസർച്ച് സെന്റർ ഉടമ കൂടിയായ ഡോ ഹിമ്മത്ത് ബവാസ്‌കർ ആണ് റിപ്പോർട്ട് തയ്യാറായിരിക്കുന്നത്. പഠനത്തിൽ ഉൾപ്പെടുത്തിയ 17 രോഗികളിൽ ആർക്കും പ്രമേഹമോ ഹൈപ്പോതൈറോയിഡിസമോ പാരമ്പര്യമായി ഉള്ളവരായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 coronavirus

അതേസമയം കൊവിഡ് രോഗികളിൽ പ്രമേഹം ഉയരുന്നതായി ഒന്നാം തരംഗത്തിന്റെ സമയത്ത് തന്നെ ശ്രദ്ധയിൽപെട്ടിരുന്നതായി ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ ജലീൽ പാർക്കർ പറഞ്ഞു. പ്രമേഹമുള്ള ചില രോഗികളെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്ന നിലയിലായിരുന്നു.ഇവ നിയന്ത്രിക്കാൻ വലിയ ഡോസിൽ തന്നെ മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഇസ്രായേലി ശാസ്ത്രജ്ഞന്‍ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഇസ്രായേലി ശാസ്ത്രജ്ഞന്‍

മുൻപ് പ്രമേഹമില്ലാത്ത ചിലരിലും കൊവിഡിന് ശേഷം പ്രമേഹം ഉണ്ടായതായും ഡോക്ടർമാർ പറയുന്നു. കൊവിഡ് വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അവരിൽ പലരും പ്രമേഹത്തിന് ചികിത്സ തേടുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികളിൽ പുതുതായി തുടങ്ങുന്ന പ്രമേഹവും തൈറോയ്ഡ് പ്രവർത്തന വൈകല്യവും രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള മുതിർന്ന എൻഡോക്രൈനോളജിസ്റ്റ് ഡോ.അനൂപ് മിശ്ര പറഞ്ഞു."സൈറ്റോകൈൻ ഉയരുന്നതാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Diabetes increases in those infected with covid; Study report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X