കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു സേവനം ലഭ്യമാക്കി കേന്ദ്രം; 1921 ലേക്ക് വിളിക്കാം

Google Oneindia Malayalam News

ദില്ലി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ ഐവിആര്‍എസ് പദ്ധതി ആവിഷ്കരിച്ച് കേന്ദ്ര സര്‍ക്കാര്‍. സാധാരണ ഫീച്ചർ ഫോണുകളും ലാൻഡ്‌ലൈന്‍ കണക്ഷനും ഉള്ള പൗരന്മാരെ ആരോഗ്യ സേതുവിന്‍റെ പരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനായാണ്, "ആരോഗ്യ സേതു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (ഐവിആർഎസ്)" നടപ്പിലാക്കിയത്.

ഈ സേവനം രാജ്യത്തുടനീളം ലഭ്യമാണ്. ഒരു ടോൾ ഫ്രീ സേവനം കൂടിയാണ് ഇത്. 1921 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാല്‍ അവരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അഭ്യർത്ഥിച്ച് ഒരു കോൾ തിരികെ ലഭിക്കും. ആരോഗ്യ സേതു ആപ്പില്‍ തയ്യാറാക്കിയ അതേ ചോദ്യങ്ങളായിരിക്കും ചോദിക്കുക. കൂടാതെ നൽകിയ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, പൗരന്മാർ‌ക്ക് അവരുടെ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന ഒരു എസ്എംഎസ് ലഭിക്കും. തുടര്‍ന്നും കോവിഡ് പരിരക്ഷ സംബന്ധിച്ചുള്ള കൂടുതൽ‌ അലേർ‌ട്ടുകൾ‌ പൗരന്‍മാര്‍ക്ക് ലഭിക്കും.

imass

മൊബൈൽ ആപ്ലിക്കേഷന് സമാനമായി 11 പ്രാദേശിക ഭാഷകളിലാണ് സേവനം നടപ്പിലാക്കുന്നത്. പൗരൻ‌ നൽ‌കുന്ന വിവരങ്ങള്‍ ആരോഗ്യ സേതു ഡാറ്റാബേസിന്റെ ഭാഗമാക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൗരന് അലേർ‌ട്ടുകൾ‌ അയയ്‌ക്കുന്നതിന് വിവരങ്ങൾ‌ പ്രോസസ്സ് ചെയ്യുകയും ചെയ്യും.

നിങ്ങള്‍ കോവിഡില്‍ നിന്നും സുരക്ഷിതനാണോ, നിങ്ങളുടെ പ്രദേശമോ; ആരോഗ്യ സേതു ആപ്പുമായി കേന്ദ്രംനിങ്ങള്‍ കോവിഡില്‍ നിന്നും സുരക്ഷിതനാണോ, നിങ്ങളുടെ പ്രദേശമോ; ആരോഗ്യ സേതു ആപ്പുമായി കേന്ദ്രം

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ബ്ലൂടൂത്ത്, ലൊക്കേഷന്‍ ആക്സസ് എന്നിവയുടെ സഹായത്തോട് കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പടെ 11 ഭാഷകളില്‍ സേവനം ലഭ്യമാണ്. ആപ്പ് സ്മാര്‍ട് ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ ആണോ? അല്ലയോ? എന്ന് ആപ്പില്‍ നിന്ന് അറിയാന്‍ കഴിയും.

പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ സേതു ആപ് എന്താണ്? പ്രവർത്തനം എങ്ങനെ? എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാംപ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ സേതു ആപ് എന്താണ്? പ്രവർത്തനം എങ്ങനെ? എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാം

കേന്ദ്രത്തെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി! ആരോഗ്യ സേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണം!കേന്ദ്രത്തെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി! ആരോഗ്യ സേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണം!

English summary
Dial 1921 to access arogya setu app service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X