കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസ്‌കിന്റെ വില 4 ലക്ഷം രൂപയായാലോ?; സ്വര്‍ണ്ണമല്ല; വിവാഹവിപണിയില്‍ സാധ്യത

Google Oneindia Malayalam News

സൂറത്ത്: കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മാസ്‌ക് നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങിയാല്‍ വലിയ പിഴ ഒടുക്കേണ്ടി വരും. ഒപ്പം കൊവിഡ് പകരുന്ന സാധ്യതയും വളരെ കൂടുതലാണ്.

മാസ്‌ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ പല തരത്തിലും വിലയിലുമുള്ള മാസുകുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഒരു മാസ്‌കിന്റെ വില നാല് ലക്ഷം രൂപയായാലോ? അത്തരത്തിലുള്ള മാസ് നിര്‍മ്മിച്ചിരിക്കുകയാണ് സൂറത്തിലെ ഒരു ജ്വല്ലറി ഉടമ, ഡയമണ്ട് പതിച്ച മാസ്‌കാണ് ജ്വല്ലറി ഉടമ നിര്‍മ്മിച്ചിരിക്കുന്നത്.

mask

വിവാഹത്തിന് വധുവിനും വരനും വളരെ അപൂര്‍വ്വമായ മാസക് വേണമെന്ന ആവശ്യവുമായി ഒരു ഉപഭോക്താവ് തന്നെ സമീപിച്ചതോടെയാണ് ഇത്തരമൊരു ആശയത്തിലേക്ക് താന്‍ എത്തിയതെന്ന് ജ്വല്ലറി ഉടമയായ ദീപക് ചോക്‌സി പറയുന്നു.

'ലോക്ക്ഡൗണ്‍ അവസാനിച്ചു. ഇതോടെ തന്റെ വീട്ടില്‍ നടക്കുന്ന ഒരു വിവാഹത്തിന് വളരെ പ്രത്യേകതയുള്ള മാസ്‌ക് വേണമെന്ന ആവശ്യവുമായി ഒരു ഉപഭോക്താവ് തന്നെ സമീപിച്ചു.പിന്നാലെയാണ് ഇത്തരത്തില്‍ വജ്രങ്ങള്‍ കൊണ്ട് മാസ്‌ക് നിര്‍മ്മിക്കുന്നത്. വരും ദിവസങ്ങൡ ഇതിന്റെ വില്‍പ്പന ഉയരാന്‍ സാധ്യതയുണ്ട്. ശുദ്ധമായ വജ്രവും അമേരിക്കന്‍ വജ്രവുമാണി മാസ്‌ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.' ചോസ്‌കി പ്രതികരിച്ചു.

Recommended Video

cmsvideo
NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat

അമേരിക്കല്‍ ഡയമണ്ടും സ്വര്‍ണ്ണവും ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌കിന് 1.5 ലക്ഷം രൂപയും ശുദ്ധ വജ്രം കൊണ്ട് നിര്‍മ്മിച്ച മാസ്‌കിന് 4 ലക്ഷം രൂപയുമാണ് വില. ഇത്തരം മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തുണി സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമാണെന്നും ജ്വല്ലറി ഉടമ പറയുന്നു.

ഇത്തരത്തില്‍ മാസ്‌കുകളില്‍ ഉപയോഗിച്ചിട്ടുള്ള സ്വര്‍ണ്ണവും വജ്രങ്ങളും പിന്നീട് മറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.

കൊവിഡ് പ്രതിരോത്തിനായി സ്വര്‍ണ്ണം കൊണ്ടുള്ള മാസ്‌ക് ധരിച്ച പൂനെ സ്വദേശിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. 2.89 ലക്ഷം രൂപ മുടക്കിയാണ് പൂനെ സ്വദേശിയായ ശങ്കര്‍ കുരാഡെ എന്നയാള്‍ സ്വര്‍ണ്ണമാസ്‌ക് നിര്‍മ്മിച്ചത്. സ്വര്‍ണ്ണാഭരണങ്ങളോടുള്ള കമ്പം തന്നെയാണ് മാസ്‌ക് നിര്‍മ്മാണത്തിലേക്കും എത്തിച്ചത്. സ്വര്‍ണ്ണ കൊണ്ട് വളരെ നേര്‍ത്ത രീതിയിലാണ് മാസ്‌ക് നിര്‍മ്മിച്ചതെന്നും ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുണ്ടെന്നുമായിരുന്നു ശങ്കറിന്റെ പ്രതികരണം.

 സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചരിത്രപരമായ നടപടികൾ സ്വീകരിച്ചു: ശക്തികാന്ത ദാസ് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചരിത്രപരമായ നടപടികൾ സ്വീകരിച്ചു: ശക്തികാന്ത ദാസ്

എം ശിവശങ്കറിന് പദവികളില്ല; പക്ഷെ ശമ്പളവും ആനുകൂല്യങ്ങളും പതിവ് പോലെഎം ശിവശങ്കറിന് പദവികളില്ല; പക്ഷെ ശമ്പളവും ആനുകൂല്യങ്ങളും പതിവ് പോലെ

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

English summary
Diamond Masks Selling in Gujarat Surat Price of 4 Lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X