ദീപാവലി ബോണസായി വീട്, ഡയമണ്ട്, വണ്ടികള്‍, സ്വര്‍ണം
സൂറത്ത്: കമ്പനി ലാഭത്തിലെത്തിയാല്‍ തൊഴിലാളികള്‍ക്ക് ബോണസ് കിട്ടും. അതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ബോണസായി വജ്രാഭരണങ്ങളും വീടുകളും കാറും സ്വര്‍ണവുമാണ് തൊഴിലാളികള്‍ക്ക് കിട്ടുന്നതെങ്കിലോ. അതില്‍ പുതുമയുണ്ട് താനും. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് വ്യത്യസ്തമായ ഈ ദീപാവലി ബോണസ് വാര്‍ത്ത പുറത്തുവരുന്നത്.
വജ്രവ്യാപാര രംഗത്തെ രാജാവ് സൂറത്തിലെ പല്‍കി സവ്ജിഭായ് ധൊലാകിയയാണ് തൊഴിലാളികളുടെ അധ്വാനത്തിന് ഇത്രയും കനപ്പെട്ട ബോണസ് നല്‍കിയത്. ദീപാവലി സമ്മാനമായി 200 തൊഴിലാളികള്‍ക്ക് ധൊലാകിയ വീട് വെച്ചുകൊടുത്തു. 525 പേര്‍ക്ക് വജ്ര ആഭരണങ്ങള്‍. 491 പേര്‍ക്ക് ബ്രാന്‍ഡ് ന്യൂ കാറുകള്‍ എന്നിങ്ങനെ പോകുന്നു ദീപാവലി ബോണസ് ലിസ്റ്റ്.

ഹൃഷികേശ് എക്സ്പോര്‍ട്ടേഴ്സിന്റെ ദീപാവലി ബോണസിനായി മാത്രം താന്‍ അമ്പത് കോടി രൂപയാണ് മാറ്റിവെച്ചത് എന്ന് ധൊലാകിയ പറയുന്നു. കമ്പനിയുടെ ടാര്‍ഗറ്റ് മീറ്റ് ചെയ്ത തൊഴിലാളികള്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. കമ്പനിയിലെ തിരഞ്ഞെടുത്ത 1200 തൊഴിലാളികള്‍ക്കാണ് വന്‍ സമ്മാനങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം തന്നെ തങ്ങള്‍ ഇത്തരത്തിലുളള ബോണസ് പരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് ധൊലാകിയ പറയുന്നത്. എനിക്ക് ബോണസായി വജ്ര ആഭരണമാണ് കിട്ടിയത് - കമ്പനിയിലെ ഒരു തൊഴിലാൡപറഞ്ഞു. ഇതുപോലെ ഒരു തൊഴിലുടമയെ കിട്ടിയത് എന്റെ ഭാഗ്യമാണ്. എനിക്ക് ഒരു കാറാണ് ബോണസായി കിട്ടിയത്. - ഹൃഷികേശ് എക്സ്പോര്‍ട്ടേഴ്സിലെ മറ്റൊരു തൊഴിലാളി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications