കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗ്നലില്‍ കാര്‍ നിര്‍ത്തുമ്പോള്‍ സൂക്ഷിച്ചോളൂ...!!! സ്വര്‍ണവും പണവും തട്ടാൻ കുട്ടിക്കളന്മാർ

കുട്ടികള്‍ അടക്കം അടങ്ങുന്ന ധക്-ധക് എന്ന കൊള്ളസംഘത്തിന്റെ കയ്യില്‍ നിന്നാണ് ഇത്ര അധികം സ്വര്‍ണം

  • By മരിയ
Google Oneindia Malayalam News

ദില്ലി: നഗരത്തിലെ പ്രശസ്തമായ മോഷണ സംഘത്തിന്റെ കയ്യില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന വജ്രാഭരണങ്ങളും സ്വര്‍ണവും പിടിച്ചെടുത്തു. കുട്ടികള്‍ അടക്കം അടങ്ങുന്ന ധക്-ധക് എന്ന കൊള്ളസംഘത്തിന്റെ കയ്യില്‍ നിന്നാണ് ഇത്ര അധികം സ്വര്‍ണം പിടിച്ചെടുത്തത്. ഇവരുടെ സംഘത്തിലെ ഒരു കുട്ടിയും പോലീസിന്റെ പിടിയില്‍ ഉണ്ട്.

വജ്രാഭരണങ്ങള്‍

കോടിക്കണക്കിന് രൂപ വിലവരുന്ന വജ്രാഭരണങ്ങളാണ് സംഘത്തിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്.14 ഡയമണ്ട് മോതിരങ്ങള്‍, കമ്മലുകള്‍, നിരവധി മാലകള്‍, മരതകത്തിന്റെ നെക്ലേസ് എന്നിവയും കണ്ടെടുത്തി. 1 കോടി രൂപയുടെ സ്വര്‍ണവും ഇവരുടെ കൈവശം ഉണ്ടായിരുന്നു.

മോഷണ പരമ്പരകള്‍

ധക്-ധക് ഗ്യാങിന്റെ നേതൃത്വത്തില്‍ 50ഓളം മോഷണ പരമ്പരകള്‍ ദില്ലി നഗരത്തില്‍ നടന്നിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 75ല്‍ അധികം പേര്‍ സംഘത്തില്‍ ഉണ്ട്.

മോഷണ രീതി

ട്രാഫിക് സിഗ്നലില്‍ നില്‍ക്കുന്ന ആളുകളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും മോഷ്ടിയ്ക്കാറുള്ളത്. കാറിലിരിയ്ക്കുന്ന സ്ത്രീകളുടെ ശ്രദ്ധ തെറ്റുന്ന തക്കം നോക്കി മാല പറിച്ചെടുത്ത് ഓടും. ടയര്‍ പഞ്ചറായി എന്ന് പറഞ്ഞ് കാര്‍ ഓടിയ്ക്കുകയായിരുന്ന വ്യാപാരിയെ പുറത്തിറക്കിയാണ് അയാളുടെ കാറില്‍ ഉണ്ടായിരുന്ന വജ്രാഭരണങ്ങളുടം ബാഗ് മോഷ്ടിച്ചത്.

സംഘത്തില്‍ കുട്ടികളും

കുട്ടികളും , സ്ത്രീകളും ധക്-ധക് ഗ്യാങ്ങില്‍ ഉണ്ട്. കുട്ടികളാണ് കാറില്‍ കയറി മോഷണം നടത്തുന്നത്. അത് പോലെ തന്നെ കുട്ടികളെ കൊണ്ട് എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിപ്പിയ്ക്കും, ആളുകള്‍ സഹായിക്കാന്‍ തുനിയുമ്പോള്‍ മുതിര്‍ന്നവര്‍ എത്തി വണ്ടിയിലുള്ള സാധനങ്ങള്‍ എടുത്ത് ഓടും.

പഞ്ചാബിലും

ദില്ലിയില്‍ മാത്രമല്ല പഞ്ചാബിലും സംഘത്തിന് പ്രവര്‍ത്തനം ഉണ്ട്. ദില്ലിയില്‍ വലിയ മോഷണം നടത്തിയ ശേഷം പഞ്ചാബിലേക്ക് നീങ്ങും, അറസ്‌ററില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്. കുറച്ച് കാലും പഞ്ചാബില്‍ തങ്ങി മോഷണം നടത്തും. അതിന് ശേഷമാണ് ദില്ലിയിലേക്ക് തിരികെ വരിക.

പ്രധാനി

സംഘത്തിലെ ദീപക് എന്ന ആളെയാണ് ദില്ലി പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ വഴി അരികില്‍ തുണിക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ കുറച്ച് കാലം മുമ്പാണ് ധക്-ധക് ഗ്യാങിനൊപ്പം ചോര്‍ന്നത്. ഓരോ മോഷണത്തിന് ശേഷവും മുതല്‍ പങ്കിട്ട് എടുക്കുകയാണ് പതിവ് എന്ന് ഇയാള്‍ പറയുന്നു.

English summary
They distract car drivers by either knocking on the car windows, puncturing tyres or in minor accidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X