കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്സ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്ക്; വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ സൈന്യം

Google Oneindia Malayalam News

ശ്രീനഗർ; പാക് അധീന കാശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ സൈന്യം. അതിർത്തിയിലെ നുഴഞ്ഞ് കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി പാകിസ്താന് മറുപടി നൽകിയെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ഇത്തരം വാർത്തകൾ തള്ളി.

indian-army-1576737850

അതിർത്തിയിലെ തീവ്രവാദ നുഴഞ്ഞുകയറ്റങ്ങൾ ശക്തമാകുന്നതിനിടെയാണ് പാക് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇന്ന് വന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതെന്നും 4 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അത്തരത്തിലൊരു നീക്കവും ഇന്ന് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ലഫ്റ്റനന്റ് ജനറൽ പരംജിത്ത് സിംഗ് വ്യക്തമാക്കി.

നേരത്തേ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകൾ തകർത്ത വീഡിയോ ഉൾപ്പെടെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.

English summary
Did air strike happened today in pok? Indian Army clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X