നോട്ടു നിരോധനത്തെ കുറിച്ച് ധനമന്ത്രിക്ക് അറിവുണ്ടോ? രേഖകളുണ്ട് പക്ഷെ പറയില്ലെന്ന്!
വ്യക്തമായ രേഖകളുണ്ട് എന്നാല്‍ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല അതുകൊണ്ട് തന്നെ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയത്തിന്റെ മറുപടി.
ദില്ലി: നോട്ട് നിരോധനത്തെ കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അറിവുണ്ടോ എന്ന് വെളിപ്പെടുത്താനാകില്ലെന്ന് ധനമന്ത്രാലയം. നവംബര്‍ എട്ടിന് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് അറിയാമായിരുന്നോ എന്ന് പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ അത് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.
വ്യക്തമായ രേഖകളുണ്ട് എന്നാല്‍ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല അതുകൊണ്ട് തന്നെ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയത്തിന്റെ മറുപടി. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും നേരിട്ട് ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ വിവരാവകാശ നിയമത്തില്‍ വകുപ്പുണ്ട്. ഇതിന്റെ പിന്‍പറ്റിയാണ് നോട്ടു നിരോധനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ആര്‍ബിഐയും മറുപടി നല്‍കാതിരിക്കുന്നത്.

പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് സാമ്പത്തിക കാര്യ ഉപദേഷ്ടാവിനും, ധനമന്ത്രിക്കും ഇക്കാര്യത്തെ കുറിച്ചറിയാമോ എന്നത് സംബന്ധിച്ച് നേരത്തെ റിസര്‍വ്വ്ബാങ്കിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അപേക്ഷ നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്കും അറിയിച്ചത്.












Click it and Unblock the Notifications