• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തോറ്റ സംസ്ഥാനങ്ങളിൽ‌ തലമുറ മാറ്റത്തിനൊരുങ്ങി ബിജെപി; രാജസ്ഥാനിൽ തുടക്കം, വസുന്ധരകാലം കഴിയുന്നു

  • By Goury Viswanathan

ജയ്പ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കരുതലോടെ നീങ്ങുകയാണ് ബിജെപി. ഛത്തീസ്ഗഡിൽ പരാജയം ഉറപ്പായിരുന്നെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ആഞ്ഞുപിടിച്ചാൽ വിജയം ഉറപ്പായിരുന്നേനെ എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ .മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യമാകുന്നത്.

രാജസ്ഥാനിൽ ബിജെപി ദേശീയ നേതൃത്വവും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിൽ ശീത യുദ്ധത്തിലാണ്. വസുന്ധരയെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയത് അവർക്കുള്ള പാർട്ടിയുടെ മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. കൈവിട്ട സംസ്ഥാനങ്ങളിൽ ഒരു തലമുറമാറ്റത്തിനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. വിശദാംശങ്ങൾ ഇങ്ങനെ;

ഉത്തർപ്രദേശിൽ ബിജെപി തകർന്നടിയും; 29 സീറ്റുകളിലേക്കൊതുങ്ങുമെന്ന് സർവ്വേ ഫലം

 രാജസ്ഥാനിലെ തോൽവി

രാജസ്ഥാനിലെ തോൽവി

2013ൽ നേടിയ 164 എന്ന കൂറ്റൻ വിജയത്തിൽ നിന്നും 74 സീറ്റുകളിലേക്ക് ഇത്തവണ ബിജെപിയുടെ നേട്ടം ഒതുങ്ങുകയായിരുന്നു. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രചാരണ തന്ത്രങ്ങൾ കോൺഗ്രസിന് ഗുണം ചെയ്തു. വസുന്ധര രാജെയ്ക്കെതിരെ നിലനിന്നിരുന്ന ശക്തമായ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞു

 തോറ്റ മന്ത്രിമാർ ദില്ലിക്ക്

തോറ്റ മന്ത്രിമാർ ദില്ലിക്ക്

ഭരണം കൈവിട്ട മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും യഥാക്രമം മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ് എന്നിവരെ ദേശീയ നേതൃത്വത്തിലെത്തിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. മൂന്ന് പേരെയും പാർട്ടിയുടെ ഉപാധ്യക്ഷൻമാരാക്കി അമിത് ഷാ നിയമിച്ചു.

ചൗഹാനും രമൺ സിംഗിനും ആശ്വാസം

ചൗഹാനും രമൺ സിംഗിനും ആശ്വാസം

മൂന്ന് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിലാണ് ഏറ്റവും ദയനീയമായ പരാജയം ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 90 അംഗ നിയമസഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ശക്തമായ ഭരണ വിരുദ്ധ വികാരം നില നിന്നിരുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം രമൺ സിംഗിന് ആശ്വാസമായിരുന്നു. ശിവരാജ് സിംഗ് ചൗഹാനും പാർട്ടി നടപടിയിൽ സന്തോഷം അറിയിച്ചു. എന്നാൽ വസുന്ധരാജെയ്ക്ക് സംതൃപ്തി നൽകുന്നതായിരുന്നില്ല നേതൃത്വത്തിന്റെ നിലപാട്.

വസുന്ധരയ്ക്ക് തിരിച്ചടി

വസുന്ധരയ്ക്ക് തിരിച്ചടി

സംസ്ഥാനത്ത് പുതിയ കളികൾ തുടരുമെന്ന് വസുന്ധര രാജെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് വസുന്ധരയുടെ നിയമനം. പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് ശക്തമായി അവകാശവാദവുമായി മുന്നിൽ നിൽക്കുകയായിരുന്നു വസുന്ധര. എന്നാൽ കേന്ദ്ര നീക്കം മുൻ മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്.

പ്രതിപക്ഷ സ്ഥാനത്തിനായി

പ്രതിപക്ഷ സ്ഥാനത്തിനായി

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ഒരു മാസത്തോളം പിന്നിട്ട ശേഷമാണ് രാജസ്ഥാനിൽ ബിജെപിക്ക് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനായത്. വസുന്ധര രാജെയ നടത്തിയ ചരടുവലികളായിരുന്നു കാരണം. ദേശീയ തലത്തിൽ പുതിയ പദവി നൽകി സംസ്ഥാനത്ത് വസുന്ധരയുടെ നീക്കങ്ങൾക്ക് തടയിട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയായ ഗുലാബ് ചന്ദ് കട്ടാരിയയാണ് രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ്.

പ്രതീക്ഷകൾക്ക് തിരിച്ചടി

പ്രതീക്ഷകൾക്ക് തിരിച്ചടി

ഗുലാബ് ചന്ദ് കട്ടാരിയയെ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കിയതോടെ നീണ്ട് 15 വർഷത്തെ വസുന്ധര രാജെയുടെ മേൽക്കോയ്മയ്ക്കാണ് അവസാനമായിരിക്കുന്നത്. മോദി- അമിത് ഷാ കൂട്ടുകെട്ടിനോട് അതൃപ്തി തുറന്നറിയിച്ചിട്ടുള്ള നേതാവാണ് വസുന്ധര. വസുന്ധരയെ അനുനയിപ്പിക്കാൻ അടുത്ത അനുയായിയായ രാജേന്ദ്ര റാത്തോഡിനാണ് ഉപ പ്രതിപക്ഷ നേതാവിന്റെ പദവി.

 പുതിയ നേതൃത്വം

പുതിയ നേതൃത്വം

ഹിന്ദി ഹൃദയഭൂമിയിൽ കൈവിട്ട സംസ്ഥാനങ്ങളിൽ‌ ബിജെപിക്ക് പുതിയ മുഖങ്ങളെ നൽകാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 15 വർഷത്തോളമായി സംസ്ഥാന ബിജെപിയുടെ മുഖമായിരുന്ന നേതാക്കൾക്കാണ് ഇക്കുറി വലിയ പരാജയം നേരിടേണ്ടി വന്നത്.

 രാജസ്ഥാൻ കൈവിടാതെ വസുന്ധര

രാജസ്ഥാൻ കൈവിടാതെ വസുന്ധര

സംസ്ഥാനത്ത് ഇക്കുറി കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. രാജസ്ഥാൻ അത്രവേഗം കൈവിടില്ലെന്നാണ് പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ വസുന്ധര രാജെ വ്യക്തമാക്കിയിരിക്കുന്നത്.

പോരാട്ടം തുടരും

പോരാട്ടം തുടരും

നമ്മൾ ഇവിടെ തന്നെ തുടരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരുമിച്ച് പോരാടും. രാജസ്ഥാനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നമുക്ക് സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം വസുന്ധര രാജെ എംഎൽഎമാരുടെ യോഗത്തിൽ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷ നിയമനത്തോടെ ഭിന്നതകൾ മറനീക്കി പുറത്തേയ്ക്ക വരുമെന്നാണ് സൂചന.

English summary
bJP appears keen on setting up a new leadership structure in states like Madhya Pradesh, Chhattisgarh and Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X