കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

371 സീറ്റുകളില്‍ 30 ല്‍ യുപിഎ മുന്നിലെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; തന്ത്രം മാറ്റി ബിജെപി

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ 5 ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി നേതാക്കളില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും വരുന്ന ചില പ്രസ്താവനകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടിയേക്കുറിച്ച് മുന്നണിക്കുള്ളില്‍ നിന്ന് തന്നെയുള്ള വിലയിരുത്തകളുടെ തുടര്‍ചലനമായാണ് നിരീക്ഷിക്കുന്നത്.

<strong>തിരുവനന്തപുരത്ത് സി ദിവാകരന്‍, ത‍ൃശൂരില്‍ രാജാജി; മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ</strong>തിരുവനന്തപുരത്ത് സി ദിവാകരന്‍, ത‍ൃശൂരില്‍ രാജാജി; മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വളരെ സന്തോഷം എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഘടകകക്ഷികളുടെ സഹായത്തോടെ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ആര്‍എസിഎസില്‍ നിന്ന് ബിജെപിയിലെത്തിയ റാം മാധവിന്‍റെ വിലയിരുത്തല്‍ സംഘത്തിന്‍റെ കൂടി കണക്ക് കൂടലായാണ് വിലയിരുത്തുന്നത്.

ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും

ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും

റാം മാധവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന അഭിപ്രായവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്ത് എത്തിയിരുന്നു. സഖ്യ കക്ഷികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും മോദി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ജയ്റ്റ്ലിയും

അരുണ്‍ ജയ്റ്റ്ലിയും

ഇതിനൊക്കെ പിന്നലെയാണ് സീറ്റ് എണ്ണത്തില്‍ ബിജെപിക്ക് 2014 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സൂചനയുമായി അരുണ്‍ ജയ്റ്റ്ലിയും രംഗത്ത് എത്തിയത്. ബുധനാഴ്ച്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തിലാണ് മറ്റുകക്ഷികളുടെ സഹായത്തോടെ ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാന്‍ സാധിക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞത്.

ആദ്യ നാലുഘട്ടം

ആദ്യ നാലുഘട്ടം

ഏപ്രില്‍ 29 ന് ആദ്യ നാലുഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എന്‍ഡിഎയെക്കാള്‍ കൂടുതള്‍ സീറ്റുകള്‍ യുപിഎയ്ക്ക് ലഭിക്കുമെന്ന തരത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

371 ല്‍ 30

371 ല്‍ 30

നാലുഘട്ടങ്ങളിലായി 371 സീറ്റുകളുടെ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. ഇതില്‍ കുറഞ്ഞത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന റിപ്പോര്‍ട്ടാണ് ഐബി നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപിക്ക് തിരിച്ചടിയുണ്ടാകും

ബിജെപിക്ക് തിരിച്ചടിയുണ്ടാകും

തെലുങ്ക് ദേശം പാര്‍ട്ടി, ത‍ൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളെ കൂട്ടാതെയാണ് യുപിഎ കക്ഷികള്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് ശ്രദ്ധേയം. ഇവര്‍ നേടുന്ന സീറ്റുകളും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നതിന്‍റെ സൂചനായാണ് വിലയിരുത്തപ്പെടുന്നത്.

 പ്രചരണ വിഷയം

പ്രചരണ വിഷയം

ആത്മവിശ്വാസം നഷ്ടപെട്ടതുപോലുള്ള തരത്തിലാണ് തുടക്കം മുതല്‍ ബിജെപിയുടെ പ്രചരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഞ്ചു വര്‍ഷം ഭരിച്ച മോദി തന്‍റെ സര്‍ക്കാറിന്‍റെ നേട്ടങ്ങളോ, കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധം, ജിഎസ്ടി എന്നീ പദ്ധതികളോ പ്രചരണ വിഷയമാക്കുന്നില്ലെന്നതാണ് പ്രധാനം വിമര്‍ശനം.

വിമര്‍ശനം

വിമര്‍ശനം

ആത്മവിശ്വാസം നഷ്ടപെട്ടതുപോലുള്ള തരത്തിലാണ് തുടക്കം മുതല്‍ ബിജെപിയുടെ പ്രചരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഞ്ചു വര്‍ഷം ഭരിച്ച മോദി തന്‍റെ സര്‍ക്കാറിന്‍റെ നേട്ടങ്ങളോ, കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധം, ജിഎസ്ടി എന്നീ പദ്ധതികളോ പ്രചരണ വിഷയമാക്കുന്നില്ലെന്നതാണ് പ്രധാനം വിമര്‍ശനം.

വീണുകിട്ടിയ അവസരം

വീണുകിട്ടിയ അവസരം

വികസന വിഷയങ്ങളില്‍ നിന്ന് മാറി രാജ്യസുരക്ഷ, അഴിമതി, രാമക്ഷേത്രം, തുടങ്ങിയവയില്‍ അഭയം തേടാന്‍ ബിജെപി നിര്‍ബന്ധിതരായി. റഫാല്‍ ആരോപണങ്ങളില്‍ മുങ്ങി പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ആശങ്കയിലായ ബിജെപിക്ക് വീണുകിട്ടിയ അവസരമായിരുന്നു ബാലക്കോട്ട്.

രാജീവ് ഗാന്ധിക്കെതിരെ

രാജീവ് ഗാന്ധിക്കെതിരെ

അവസാന രണ്ട് ഘട്ടങ്ങളിലായി ബിജെപി കനത്ത മത്സരം നേരിടുന്ന പഞ്ചാബ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പ്രചരണ തന്ത്രമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്. രാജീവ് ഗാന്ധിക്കെതിരായാ നീക്കം ഈ തന്ത്രങ്ങളുടെ ഭാഗമാണ്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ഇന്ത്യ കണ്ട ഏറ്റവും ഒന്നം നമ്പര്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധി എന്ന് പറഞ്ഞ് തുടങ്ങിയ മോദിയും ബിജെപിയും ഇപ്പോള്‍ ചര്‍ച്ചകള്‍ എത്തിച്ചു നിര്‍ത്തിയിരിക്കുന്നത് സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടുകളിലാണ്.

മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

1984 ലെ സിഖ് കലാപത്തില്‍ പങ്കാളിത്തമുണ്ടെന്ന് കരുതുന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രി പദം സമ്മാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുവരുന്നതെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അടുത്തിടെ മുഖ്യമന്ത്രിയാക്കിയ കമല്‍നാഥിലേക്കായിരുന്നു മോദിയുടെ ആരോപണത്തിന്‍റെ മുനകള്‍ നീണ്ടത്.

ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍

ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍

പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ ഭാക്കിയുള്ളത്. ആദ്യഘട്ടങ്ങളില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാനുള്ള പ്രയത്നമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അപ്പോഴും തികഞ്ഞ വിജയ പ്രതീക്ഷയാണ് അമിത് ഷായും മോദിയും വെച്ചു പുലര്‍ത്തുന്നത്.

English summary
did bjp lost 30 seats out of 371
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X