കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര കലാപത്തിന് പിന്നില്‍ മോദിയെന്ന് പരോക്ഷമായി സമ്മതിച്ച് ബിജെപി നേതാവ്! വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഗോധ്ര കലാപത്തിന് പിന്നില്‍ മോദി?? | Oneindia Malayalam

ഗോധ്രാ കലാപത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പറയാതെ പറഞ്ഞ് ബിജെപി നേതാവ് സാധ്വി പ്രാചി. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പ്രാചി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ മോദിക്കും ബിജെപിക്കും കുരുക്കായിരിക്കുന്നത്. ഗോധ്ര പോലുള്ള കലാപങ്ങള്‍ പാക്കിസ്ഥാനിലും മോദി നടത്തണമെന്നാണ് സ്വാധി പ്രാചി ആവശ്യപ്പെട്ടത്.

പ്രാചിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ മോദി തന്നെയാണ് ഗോധ്ര കലാപത്തിന് പിന്നിലെന്ന് പരോക്ഷമായി സ്വാധി പ്രാചി സമ്മതിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നത്.

 തലകുനിക്കും

തലകുനിക്കും

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന 'പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കളോട് ഞാന്‍ കൂപ്പുകൈയ്യോടെ അപേക്ഷിക്കുകയാണ്. പാക്കിസ്ഥാനില്‍ മറ്റൊരു ഗോധ്ര കലാപം താങ്കള്‍ക്ക് നടത്താന്‍ സാധിച്ചാല്‍ ഈ രാജ്യം താങ്കളുടെ മുന്നില്‍ തല കുനിക്കും.

 തീവ്രവാദം അവസാനിക്കില്ല

തീവ്രവാദം അവസാനിക്കില്ല

നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല.'സാധ്വി പ്രാചി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

 മോദി സര്‍ക്കാരിന്‍റെ നാടകങ്ങള്‍

മോദി സര്‍ക്കാരിന്‍റെ നാടകങ്ങള്‍

ആരാണ് ഗോധ്ര കലാപത്തിന് പിന്നില്‍ എന്ന് ബിജെപി നേതാവായ സാധ്വി പ്രാചി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് രവി നായര്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ട് കാര്യങ്ങള്‍ അവര്‍ തുറന്ന് പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ ചില നാടകങ്ങള്‍ ഒരുക്കുന്നുണ്ടെന്നതാണ് ഒന്നാമത്തേത്.

 ഗോധ്ര കലാപം

ഗോധ്ര കലാപം

ആരാണ് ഗോധ്രാ കലാപത്തിന് പിന്നില്‍ എന്നതും അവര്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. രവി നായര്‍ തന്‍റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. 2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീവച്ച് തീര്‍ത്ഥാടകരടക്കം, 59 യാത്രക്കാരെ കൊലപ്പെടുത്തിയത്.

 ഹിന്ദു തീര്‍ത്ഥാടകര്‍

ഹിന്ദു തീര്‍ത്ഥാടകര്‍

സബര്‍മതി എക്‌സ്പ്രസ്സിലെ എസ് 6 ബോഗിയ്ക്ക് അക്രമി സംഘം തീയിട്ടത്. അയോധ്യയില്‍ ശിലാപൂജ നടത്തി മടങ്ങുകയായിരുന്ന ഹിന്ദു തീര്‍ത്ഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്.

 മോദിക്കെതിരെ

മോദിക്കെതിരെ

ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഗോധ്ര കൊള്ളിവെയ്പ്പായിരുന്നു.ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമെന്നാണ് ഗോധ്രാ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

 പച്ചയ്ക്ക് കൊലപ്പെടുത്തി

പച്ചയ്ക്ക് കൊലപ്പെടുത്തി

ഗോധ്ര സംഭവത്തിന് ശേഷം നരോദയില്‍ ബിജെപി ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ ചേര്‍ച്ച് 97 മുസ്ലീങ്ങളെ കൊലപ്പെടുത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരെ പച്ചയ്ക്ക് ചുട്ടുകൊന്നും സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയും പ്രവര്‍ത്തകര്‍ തെരുവില്‍ വിളയാടി.

 മുസ്ലീങ്ങള്‍

മുസ്ലീങ്ങള്‍

നരോദ്യപാട്യ കൊലയ്ക്ക് ശേഷം അഹമ്മദാബാദിലെ ചമന്‍പുരയിലെ മൂസ്ലീങ്ങള്‍ താമസിക്കുന്ന ഗുല്‍ബര്‍ഗ്ഹൗസിങ്ങ് സൊസൈറ്റിയില്‍ നിരവധി മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടു. നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ഹിന്ദു മുസ്ലീങ്ങള്‍

ഹിന്ദു മുസ്ലീങ്ങള്‍

നരേദ്യ പാട്യയും ഗുല്‍ബര്‍ഗ് കൂട്ടക്കൊലയും കൂടാതെ ഇത്തരത്തില്‍ 2002 കാലഘട്ടത്തില്‍ നിരവധി കൂട്ടക്കൊലയാണ് അരങ്ങേറിയത്. ഈ സംഭവങ്ങളില്‍ ഹിന്ദു മുസ്ലീങ്ങള്‍ പരസ്പരം തമ്മിലടിച്ചു.

 അധികാരത്തിലേറാന്‍

അധികാരത്തിലേറാന്‍

നേരത്തേ തന്നെ ഈ കലാപങ്ങളില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
നരേന്ദ്ര മോദിയെ വീണ്ടും ഗുജറാത്തില്‍ എത്തിക്കാനായിരുന്നു ഗോധ്ര ആസൂത്രണം ചെയ്തതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

വൈറല്‍

വൈറല്‍

ഈ വിമര്‍ശനങ്ങള്‍ പരോക്ഷമായി ശരിവെച്ച് കൊണ്ടാണ് സാധ്വി പ്രാചിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോ

വൈറല്‍ വീഡിയോ

English summary
Did BJP’s Sadhvi Prachi just confirm that Modi orchestrated Godhra train burning for political gains?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X