കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാറു മാറ്റാന്‍ പ്രേരിപ്പിച്ചത് 'കാക്ക'യാണോ?

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തില്‍ തന്റെ ഔദ്യോഗിക വാഹനം മാറ്റിയതിന് പിന്നിലെ കാരണം കാക്കയാണെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രി ഇത്രയ്ക്കും അന്ധവിശ്വാസിയാണോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

ജൂണ്‍ രണ്ടാം തിയ്യതി മന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഫൊര്‍ച്യൂണറിന് മുകളില്‍ കാക്ക വന്നിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്ര ശ്രമിച്ചിട്ടും കാക്കയെ കാറിന് മുകളില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞിലത്രെ. കാറിന് മുകളില്‍ കാക്ക ഇരുന്നത് അശുഭ ലക്ഷണമാണെന്നും ഇത് മന്ത്രിയുടെ ഭാവിയെ ബാധിക്കുമെന്ന ജ്യോത്സ്യ പ്രവചനത്തെ തുടര്‍ന്നാണ് വാഹനം മാറ്റിയത് എന്നുമാണ് പറയുന്നത്.

siddaramaiah

പഴയ വാഹനം അറ്റക്കുറ്റ പണികള്‍ക്ക് നല്‍കിയത് കൊണ്ടാണ് പുതിയ വാഹനം വാങ്ങിയത് എന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. പഴയ ഫൊര്‍ച്യൂണറിന്റെ അതേ മോഡല്‍ തന്നെയാണ് ഇപ്പോഴും വാങ്ങിയിരിക്കുന്നത്. കോര്‍മംഗല റീജിയണല്‍ ഓഫീസില്‍ വെച്ചാണ് പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.

English summary
A new car has been bought for Karnataka Chief Minister Siddaramaiah and it appears that this is merely the latest nail in the coffin of anti-superstitious beliefs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X