കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിക്ക് ദാവൂദ് ഇബ്രാഹിം 1000 കോടി രൂപ കോടുത്തോ എന്താണ് സംഭവം?

  • By Muralidharan
Google Oneindia Malayalam News

വിവാദനായകനും മുന്‍ ഐ പി എല്‍ കമ്മീഷണറുമായ ലളിത് മോദിക്ക് ദാവൂദ് ഇബ്രാഹിം 1000 കോടി രൂപ നല്‍കി എന്നാണ് വാര്‍ത്തകള്‍. ഗുജറാത്തി ടി വി ചാനലായ നിര്‍മാണ്‍ ന്യൂസാണ് തങ്ങള്‍ ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ സംസാരിച്ചു എന്ന് അവകാശപ്പെടുന്നത്. അഭിമുഖത്തില്‍, ലളിത് മോദിക്ക് പണം നല്‍കിയ കാര്യം ദാവൂദ് തങ്ങളോട് പറഞ്ഞതായും ചാനല്‍ വെളിപ്പെടുത്തുന്നു.

നിര്‍മാണ്‍ ന്യൂസ് സംസാരിച്ചു എന്ന് പറയുന്നത് ദാവൂദ് ഇബ്രാഹിമുമായി തന്നെയാണോ. എവിടെ നിന്നാണ് ദാവൂദ് ഇന്ത്യന്‍ ചാനലുമായി സംസാരിച്ചത്. ഇപ്പോള്‍ ഏത് രാജ്യത്താണ് ദാവൂദ് ഉള്ളത്. എന്തിനാണ് ലളിത് മോദിക്ക് ദാവൂദ് പണം നല്‍കിയത് എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പാകിസ്താനിലെ ലാഹോറിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോഴുള്ളത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

dawood-ibrahim2

എന്തിനായിരിക്കും ലളിത് മോദിക്ക് ദാവൂദ് ഇബ്രാഹിം പണം നല്‍കിയിട്ടുണ്ടാകുക. സ്വാഭാവികമായും ഐ പി എല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്നാകും ആദ്യം തോന്നുക. ക്രിക്കറ്റിനോട് ഇഷ്ടമുണ്ടെങ്കിലും ഐ പി എല്ലുമായി ബന്ധപ്പെട്ടല്ല താന്‍ ലളിത് മോദിക്ക് പണം നല്‍കിയത്. ഐ പി എല്ലിലെ ഒത്തുകളിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നും ദാവൂദ് പറയുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലളിത് മോദി തങ്ങള്‍ക്ക് 1000 കോടി രൂപ തരാനുണ്ടെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീല്‍ എ ബി പി ന്യൂസ് ചാനലിനോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തി ചാനലിന്റെ ഈ 'അഭിമുഖം' പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, മോദിയെ കൊല്ലാന്‍ വേണ്ടി തങ്ങള്‍ ബാങ്കോക്കില്‍ പോയിരുന്നു എന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. എന്നാല്‍ ലളിത് മോദി തങ്ങളുടെ പണം തിരിച്ചുതന്നു എന്നാണ് ഷക്കീല്‍ പറഞ്ഞത്. അതോടെ തര്‍ക്കം അവസാനിച്ചു എന്നും. അതേസമയം ഗുജറാത്തി ചാനലിനോട് ദാവൂദ് ഇബ്രാഹിം പണം തിരിച്ചുകിട്ടിയ കാര്യം പറയുന്നില്ല.

English summary
Did Dawood Ibrahim paid 1000 crore to former IPL chief Lalit Modi? What is the credibility of the telephone interview of Gujarathi channel?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X