രെഹം ഖാന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു!
ഇസ്ലമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ രണ്ടാം ഭാര്യയെ മൊഴി ചൊല്ലിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യയും മുന്‍ ബിബിസി അവതാരകയുമായിരുന്ന രെഹം ഖാന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ വാശി പിടിച്ചതോടെ വിവാഹമോചനത്തിന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വാര്‍ത്ത വന്നത്.
എന്നാല്‍, സത്യാവസ്ഥ അതല്ലെന്നും ഇമ്രാന്‍ ഖാനെ ഭാര്യ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതാണ് വിവാഹമോചനത്തിന് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് ഏജന്‍സികളാണ് സത്യാവസ്ഥ പുറത്തുവിട്ടിരിക്കുന്നത്.

വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു
ഭാര്യ രെഹം ഖാന്‍ ഇമ്രാന്‍ ഖാനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇതാണ് ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിനിടയാക്കിയതെന്നും വ്യക്തമാകുന്നു.

വധശ്രമം
ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. വിവാഹ മോചനത്തിന് കാരണമായത് വധശ്രമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിരന്തരം ബുദ്ധിമുട്ടിച്ചു
രെഹം ഖാനുമായുള്ള ഇമ്രാന്‍ ഖാന്റെ ജീവിതം നരക തുല്യമായിരുന്നത്രേ. നിരന്തരം ഇമ്രാന്‍ ഖാനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവിലാണ് വിവാഹമോചനത്തില്‍ എത്തിയത്.

രാഷ്ട്രീയത്തിലെത്താന്‍
രാഷ്ട്രീയത്തിലിറങ്ങാന്‍ ഇമ്രാനും കുടുംബവും സമ്മതിക്കാതിരുന്നപ്പോള്‍ രെഹം ഖാന്‍ കുടുംബ കലഹം തന്നെ സൃഷ്ടിച്ചിരുന്നു. തര്‍ക്കങ്ങള്‍ക്കിടയില്‍ ഇമ്രാന്‍ ഖാനെ കൊന്നാല്‍ രാഷ്ട്രീയത്തില്‍ മുന്നിലെത്താന്‍ കഴിയുമെന്ന് രെഹം ഖാന്‍ ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ഭാര്യ
കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇമ്രാന്‍ ഖാന്‍ രെഹം ഖാനെ വിവാഹം കഴിക്കുന്നത്. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാതെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ രെഹം ഖാന്‍ വാശിപിടിക്കുകയായിരുന്നു. രെഹം ഖാന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ രെഹം ഖാന് കുട്ടികളും ഉണ്ടായിരുന്നു.












Click it and Unblock the Notifications