കുട്ടികളുടെ മരണത്തിന് കാരണമായ ചുമമരുന്ന് കയറ്റുമതി ചെയ്തോ?; ഇന്ത്യയോട് ചോദ്യവുമായി ഡബ്ല്യുഎച്ച്ഒ
ഇന്ത്യയിൽ 15-ൽ അധികം കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ചുമ മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യയോട് വിശദീകരണം തേടി. ഇന്ത്യയിൽ കുട്ടികളുടെ മരണം കൂടുതൽ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി.
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്ന് പറയപ്പെടുന്ന കോൾഡ്രിഫ് സിറപ്പിന്മേൽ ഡബ്ല്യു എച്ച് ഒ ഇതുവരേയും ആഗോള മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ത്യൻ ആരോഗ്യ അധികാരികളിൽ നിന്ന് മറുപടി ലഭിച്ചതിന് ശേഷം മാത്രമേ മുന്നറിയിപ്പിന്റെ ആവശ്യം പരിശോധിക്കുകയുള്ളൂവെന്ന് ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയ ചുമ സിറപ്പ് കഴിച്ചതിനെത്തുടർന്ന് അഞ്ചു വയസ്സിൽ താഴെയുള്ള 17 കുട്ടികളാണ് ഇന്ത്യയിൽ ഇതുവരെ മരിച്ചത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് നിർമ്മിച്ചത്. നിലവിൽ ഈ കമ്പനിക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
ഗാമ്പിയ, ഉസ്ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിൽ 140-ൽ അധികം കുട്ടികൾ മരിച്ചതിനെത്തുടർന്ന്, 2023 മുതൽ ഇന്ത്യൻ ചുമ സിറപ്പുകളുടെ കയറ്റുമതിക്ക് സർക്കാർ അംഗീകൃത ലാബുകളിൽ അധിക പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച സിറപ്പുകളാണ് ഈ മരണങ്ങൾക്ക് കാരണമായത്.
ചോർഫെനിറാമൈൻ മാലിയേറ്റ് IP 2mg, ഫിനൈലെഫ്രിൻ HCl IP 5mg ഡ്രോപ്പ്/ml എന്നിവയുടെ നിശ്ചിത ഡോസ് കോമ്പിനേഷൻ (FDC) നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുതെന്ന് 2023 ഡിസംബർ 18-ലെ ഉത്തരവിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണുനീരൊഴുകൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന കോൾഡ്രിഫിൽ ക്ലോർഫെനിറാമൈൻ മാലിയേറ്റ്, പാരസെറ്റമോൾ, ഫിനൈലെഫ്രിൻ എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകുന്നതിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും അടുത്തിടെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദേശങ്ങൾ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾക്കും വിപണന കമ്പനികൾക്കും ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി ) കത്ത് നൽകിയിട്ടുണ്ട്.
'വിപണിയിലുള്ള ചില ഉൽപ്പന്നങ്ങളിൽ ഈ വിവരങ്ങൾ കാണുന്നില്ല അല്ലെങ്കിൽ വ്യക്തമായി പ്രദർശിപ്പിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ചട്ടലംഘനത്തിനും ദുരുപയോഗത്തിനും ഇടയാക്കും. രോഗികളുടെ സുരക്ഷയുമായും നിയമപരമായ പാലനവുമായും നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ, എല്ലാ നിർമ്മാണ, വിപണന അതോറിറ്റികളോടും ഈ നിയമപരമായ ലേബലിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടനടി അവലോകനം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,എഐഒസിഡി പറഞ്ഞു.
സർക്കാർ വിജ്ഞാപനങ്ങളും സർക്കുലറുകളും പൂർണ്ണമായി പാലിച്ചുകൊണ്ട് വിതരണ ശൃംഖലയിലുടനീളം ശരിയായ ആശയവിനിമയവും അനുസരണവും നിലനിർത്തുന്നതിന് സ്റ്റോക്കിസ്റ്റുകൾക്കും വിതരണക്കാർക്കും ഫീൽഡ് ഉദ്യോഗസ്ഥർക്കും ഉപദേശം നൽകാനും മാർഗ്ഗനിർദ്ദേശം നൽകാനും എഐഒസിഡി അഭ്യർത്ഥിച്ചിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications