കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യെച്ചൂരിയെ മര്‍ദ്ദിച്ച് രാജിവെപ്പിച്ച് മാപ്പെഴുതി വാങ്ങിയ ഇന്ദിര'; പ്രചരണത്തിലെ സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജെഎന്‍യു പ്രസിഡന്‍റായിരുന്നു യെച്ചൂരിയെ മര്‍ദ്ദിച്ച് മാപ്പെഴുതി വാങ്ങിയെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് ക്യാമ്പസിലെത്തി യെച്ചൂരിയെ കൊണ്ട് ഇന്ദിരാ ഗാന്ധി മാപ്പെഴുതി വായിപ്പിച്ചുവെന്നാണ് പ്രചരണം.
എന്നാല്‍ പ്രചരണത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

indirayechury

ഇന്‍ഫോസിസ് മുന്‍ സിഇഒ ആയ മോഹന്‍ദാസ് പൈ ഇത് ശരിയാണോ എന്ന കുറിപ്പോടെ പങ്കുവെച്ച കാര്‍ഡാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് ദില്ലി പോലീസുമായി ജെഎന്‍യുവില്‍ കടന്ന ഇന്ദിരാ ഗാന്ധി അന്നത്തെ ജെഎന്‍യു പ്രസിഡന്‍റായിരുന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ മര്‍ദ്ദിച്ച് നിര്‍ബന്ധപൂര്‍വ്വം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയും അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് മാപ്പെഴുതി വാങ്ങിയെന്നുമായിരുന്നു കാര്‍ഡില്‍ പറയുന്നത്.

ഇതാണ് ഉരുക്ക് മുഷ്ടികള്‍ കമ്മ്യൂണിസ്റ്റുകളെ കൈകാര്യം ചെയ്യുന്നുവെന്ന് പറയുന്നത്. അവര്‍ക്ക് മുന്‍പില്‍ അമിത് ഷാ വെറും വിശുദ്ധനാണെന്നും കാര്‍ഡില്‍ പറയുന്നു. ഇന്ദിരയ്ക്ക് സമീപം യെച്ചൂരി എന്തോ പേപ്പര്‍ വായിക്കുന്ന ചിത്രമാണ് കാര്‍ഡില്‍ ഉള്ളത്. നിരവധി പേരാണ് അത് പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം സിപിഎമ്മിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം യെച്ചൂരി 1975 ലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. അതേ വര്‍ഷം തന്നെ അദ്ദേഹം അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായിരുന്നു. എന്നാല്‍ 75 ല്‍ അല്ല അദ്ദേഹം ജെഎന്‍യു പ്രസിഡന്‍റായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 77 ലാണത്.

പ്രചരിക്കുന്ന ചിത്രത്തിലെ സംഭവം നടന്നത് 1977 ലാണ്. പ്രചരണത്തില്‍ പറയുന്നത് പോലെ ജെഎന്‍യു ക്യാമ്പസിലും അല്ല സംഭവം നടന്നത്. ഇന്ദിരാഗാന്ധിയുടെ വസതിക്ക് മുന്‍പിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. 1977 സപ്തംബര്‍ അഞ്ചിന് ജെഎന്‍യു സര്‍വ്വകലാശാല ചാന്‍സിലറായിരുന്ന ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അവരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യങ്ങള്‍ അടങ്ങിയ മെമ്മറാണ്ടം യെച്ചൂരി ഉറക്കെ വായിച്ച് കേള്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ മുഴുവന്‍ വായിച്ചു കേള്‍പ്പിക്കുന്നതു നില്‍ക്കാതെ ഇന്ദിര തിരികെ മടങ്ങി. പക്ഷേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ ഇന്ദിര രാജിവെച്ചെന്ന വാര്‍ത്തയെത്തി. ഈ സംഭവമാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

English summary
Did Indira gandhi force yechury to resign as JNU president? this is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X