കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപതാക തലതിരിച്ച് കെട്ടിയത് മോദിയോ, എന്തിനീ മാധ്യമഭീകരത?

  • By Muralidharan
Google Oneindia Malayalam News

രാജ്യത്ത് ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ വികസന മുദ്രാവാക്യവും പ്രസംഗങ്ങളും ഒരു വശത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മറുവശത്ത് മോദിക്കെതിരായ മാധ്യമങ്ങളുടെ ആക്രമണങ്ങളും ഇഷ്ടം പോലുണ്ട്. മോദി കോട്ട് ധരിക്കുന്നതും വസ്ത്രം മാറുന്നതും മറ്റും മാത്രമേ എതിരാളികള്‍ക്ക് പോലും കുറ്റം പറയാന്‍ കിട്ടുന്നുള്ളൂ എന്നാണ് ബി ജെ പി അനുകൂലികള്‍ പൊതു ഇടങ്ങളില്‍ കളിയാക്കുന്നത്.

ആസിയാന്‍ ഉച്ചകോടിക്കായി ക്വലാലംപൂരിലെത്തിയ മോദി ഇത്തവണ പെട്ടത് ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവാദത്തിലാണ്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടന്ന കൂടിക്കാഴ്ചയിലാണ് സംഭവം. മോദി - ആബെ കൂടിക്കാഴ്ചയ്ക്കിടെ ദേശീയ പതാക തലതിരിച്ചുകെട്ടിയതാണ് വലിയ വാര്‍ത്തയായത്.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുകെട്ടിയാല്‍ അത് വാര്‍ത്തയാണ്. എന്നാല്‍ അത് മാത്രമാണോ ഇവിടെ നടന്നത്. പ്രധാനമന്ത്രിക്കെരെ മാധ്യമ ആക്രമണം നടന്നു എന്ന് മോദി അനുകൂലികള്‍ പറയയാനുള്ള കാരണങ്ങളില്‍ ചിലത് ഇതാണ്.

മാധ്യമപ്രവര്‍ത്തകര്‍ എവിടെയായിരുന്നു

മാധ്യമപ്രവര്‍ത്തകര്‍ എവിടെയായിരുന്നു

മോദി - ആബെ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രക്കാര്‍ അവിടെയുണ്ടായിരുന്നു. മോദി വരുന്നതിനും നേരത്തെ തന്നെ അവിടെ അവര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ തീര്‍ച്ചയായും ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരിക്കണം. എന്നാല്‍ ഒരാള്‍ പോലും ദേശീയ പതാക തലതിരിച്ചുകെട്ടിയത് കാണുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. എന്തുകൊണ്ടാണത്. - സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്.

മോദി ശ്രദ്ധിക്കാന്‍ സാധ്യതയില്ല

മോദി ശ്രദ്ധിക്കാന്‍ സാധ്യതയില്ല

സ്‌റ്റേജിലേക്ക് മോദി കടന്നുവന്നത് ഷിന്‍സോ ആബെയുടെ നേരെ തിരിഞ്ഞാണ് എന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്ന് വെച്ചാല്‍ ദേശീയ പതാക കാണാന്‍ സാധ്യതയില്ല എന്ന് സാരം. ഇക്കാര്യത്തില്‍ മോദിയെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ ഈ വീഡിയോ കണ്ടിരിക്കുമോ.

ഷിന്‍സോ ആബെ ശ്രദ്ധിച്ചുവെന്ന്

ഷിന്‍സോ ആബെ ശ്രദ്ധിച്ചുവെന്ന്

ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയുടെ ദേശീയപതാകയ്ക്ക് എന്തോ കുഴപ്പമുള്ളതായി ശ്രദ്ധിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോദിക്ക് മുമ്പേ എത്തിയ ആബെ, പതാകയില്‍ ശ്രദ്ധിച്ച് നോക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എന്താണ് കുഴപ്പമെന്ന് ആബെയ്ക്ക് മനസിലായില്ലത്രെ

പ്രചരിച്ച ചിത്രം ഇങ്ങനെ

മോദിയും ആബെയും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളാണ് പിന്നീട് പ്രചരിച്ചത്. ഈ ചിത്രത്തില്‍ ദേശീയ പതാക തലതിരിച്ചുകെട്ടിയിരിക്കുന്നത് വ്യക്തമായി കാണാം.

തെറ്റ് തിരുത്തി പക്ഷേ

തെറ്റ് തിരുത്തി പക്ഷേ

തെറ്റു മനസ്സിലാക്കിയ അധികൃതര്‍ ദേശീയപതാക നേരെ വച്ച് വീണ്ടും മോദിക്കൊപ്പം ജപ്പാന്‍ പ്രധാനമന്ത്രിയെ നിര്‍ത്തി പടമെടുക്കുകയായിരുന്നു.

എങ്ങനെ സംഭവിച്ചു

തിരക്കിനിടയില്‍ സംഭവിച്ച പിഴവാണിതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നിര്‍ഭാഗ്യകരമാണ് സംഭവം എന്നും വിശദീകരണം വന്നു. എന്നാല്‍ അതുകൊണ്ടായോ. ദേശീയ പതാക പോലും ശരിക്ക് കെട്ടാന്‍ പറ്റാത്ത പിഴവിനെ കാര്യമായി എടുക്കേണ്ടതല്ലേ.

മാധ്യമപ്രവര്‍ത്തകരുടെ പണി

മാധ്യമപ്രവര്‍ത്തകരുടെ പണി

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയ പതാക തല തിരിച്ചുകെട്ടിയാല്‍ അതിനെ ശ്രദ്ധയില്‍ പെടുത്തി ശരിയാക്കുകയാണോ അതോ ആ ചിത്രം എടുത്ത് ആളുകളില്‍ എത്തിക്കുകയാണോ മാധ്യമ പ്രവര്‍ത്തകരുടെ ജോലി. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

English summary
Did Prime Minister Narendra Modi fail to notice Indian flag hung upside down at ASEAN summit?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X