കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവാരവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; തന്റെ കുട്ടിക്കാലത്ത് പിതാവ് ദാമോദർ ദാസിനൊപ്പം റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ താൻ ചായ വിൽപന നടത്തിയിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദിയുടെ 'ചായക്കട കഥ'യെ സംബന്ധിച്ച് പലപ്പോഴായി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അത്തരം ഒരു സംശയത്തിന് പരിഹാരമായിരിക്കുകയാണ്. മോദിയുടെ പിതാവിന് ചായക്കടയുണ്ടോയെന്ന് വിവരാവകാശ പ്രകാരം വിവരങ്ങൾ തേടിയിരിക്കുകയാണ് അഭിഭാഷകമായ പവൻ പരീഖ്. പശ്ചിമ റെയിൽവേയോടാണ് പരീഖിന്റെ ചോദ്യം. അദ്ദേഹത്തിന് റെയിൽവേ നൽകിയ വിശദീകരണം ഇങ്ങനെ

 ചായക്കടയുടെ ലൈസൻസ്

ചായക്കടയുടെ ലൈസൻസ്

രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ഹരിയാനക്കാരനായ പവൻ പരീഖ് എന്ന അഭിഭാഷകൻ മോദിയുടെ പിതാവിന്റെ റെയിൽവേസ്റ്റേഷനിലെ ചായക്കട സംബന്ധിച്ച വിവരങ്ങൾ പശ്ചിമ റെയിൽവേയോട് ആദ്യമായി തേടിയത്. ചായക്കടയുടെ ലൈസൻസിനെക്കുറിച്ചും പെർമിറ്റിനെക്കുറിച്ചോ ഉള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പരീഖ് റെയിൽവേയോട് ചോദിച്ചിരുന്നു.

 മറുപടി നൽകാതെ റെയിൽവേ

മറുപടി നൽകാതെ റെയിൽവേ

എന്നാൽ പശ്ചിമ റെയിൽവേ ചോദ്യത്തിന് മറുപടി നൽകിയില്ല. ഇതോടെ അഭിഭാഷകൻ അപ്പീൽ തീർപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. ഇതോടെ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നായിരുന്നു പശ്ചിമ റെയിൽവേയുടെ മറുപടി.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

രണ്ടാമത്തെ അപ്പീലിനു നല്‍കിയ മറുപടിയിൽ അപേക്ഷകൻ തേടിയ വിവരങ്ങൾ വളരെ പഴക്കം ചെന്നതാണെന്നും അക്കാലത്തെ യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷന്റെ പക്കൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയിൽവേ പ്ലാറ്റ്ഫോമിലും മോദി ചായ വിൽപന നടത്തിയിരുന്നത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലെന്ന് 2015 ൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്കും മറുപടി ലഭിച്ചിരുന്നു.

 15 ലക്ഷം നൽകിയിരുന്നോ

15 ലക്ഷം നൽകിയിരുന്നോ

കോൺഗ്രസ് അനുഭാവിയും സാമൂഹിക പ്രവർത്തകനുമായ തെഹ്‌സീൻ പൂനവല്ല റെയിൽവേ ബോർഡിൽ നിന്ന് വിവരങ്ങൾ തേടിയത്. അതേസമയം വിവാരവാകശ പ്രകാരമുള്ള ഇടപെടലിലൂടെ നേരത്തേയും ശ്രദ്ധേയനായ വ്യക്തിയാണ് പവൻ പരീഖ്. അധികാരത്തിലേറിയാൽ എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച് പരീഖ് 2016 ൽ വിവാരാവകാശ പ്രകാരം ഉത്തരം തേടിയിരുന്നു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയതിന്റെ വിവരങ്ങള്‍ തേടിയും അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു.

അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെഅണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെ

രണ്‍വീറിനും ദ്വീപികയ്ക്കുമൊപ്പം ദാവൂദെന്ന് പ്രചാരാണം: ആ ആള്‍ ആരാണ്, സത്യാവസ്ഥ ഇങ്ങനെരണ്‍വീറിനും ദ്വീപികയ്ക്കുമൊപ്പം ദാവൂദെന്ന് പ്രചാരാണം: ആ ആള്‍ ആരാണ്, സത്യാവസ്ഥ ഇങ്ങനെ

 ബിജെപിയുമായി സഹകരിച്ചുവെന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയല്ല; മലക്കംമറിഞ്ഞ് ആസാദ് ബിജെപിയുമായി സഹകരിച്ചുവെന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയല്ല; മലക്കംമറിഞ്ഞ് ആസാദ്

English summary
Did Modi's father own a tea shop? The Railways' reply to the RTI is this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X