കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ദിനത്തില്‍ മോദി ത്രിവര്‍ണ പതാകയെ അവഹേളിച്ചു... സോഷ്യല്‍ മീഡിയ പറയുന്നു

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗ ദിനം ലോകം മുഴുവന്‍ ആചരിച്ചു. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ ഉയരുന്നത് പുതിയ വിവാദമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാകയെ അവഹേളിച്ചോ...?

മൂവര്‍ണക്കൊടി പോലുളള ഷാള്‍ ധരിച്ചാണ് നരേന്ദ്ര മോദി യോഗാഭ്യാസത്തിനെത്തിയതെന്ന് വ്യക്തം. ഇത് ദേശീയ പതാക ആയിരുന്നില്ല എന്നും ഉറപ്പിക്കാം. എന്നാല്‍ വിവാദമുണ്ടാക്കാന്‍ ആ മുവര്‍ണ്ണക്കൊടി തന്നെ ധാരാളം. കാരണം അതുപയോഗിച്ച് മോദി മുഖത്ത് വിയര്‍പ്പ് ഒപ്പിയെടുക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പികളിലും ഇപ്പാള്‍ ഈ വിവാദം കത്തിപ്പടരുകയാണ്.

ദേശീയപതാക

ദേശീയപതാക

നരേന്ദ്ര മോദി ഉപയോഗിച്ചത് ദേശീയ പതാകയല്ലെന്നാണ് മോദി അനുകൂലികളുടെ വാദം.

മുഖം തുടയ്ക്കുന്നു

മുഖം തുടയ്ക്കുന്നു

നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഷാള്‍ ആയി ഉപയോഗിക്കുക മാത്രമല്ല, അത് കൊണ്ട് മുഖം തുടയ്ക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ പതാക തന്നെ ആവണോ

ദേശീയ പതാക തന്നെ ആവണോ

ദേശീയ പതാക എന്നാല്‍ മൂന്ന് വര്‍ണങ്ങളുള്ള ഒരു കൊടി അല്ല. അതില്‍ ആശോക ചക്രവും വേണം. എന്നാല്‍ ഇത് സംബന്ധിച്ച കേസുകളില്‍ അത് എപ്പോഴും അങ്ങനെ തന്നെ ആയിരുന്നോ?

മല്ലികാ ഷെരാവത്

മല്ലികാ ഷെരാവത്

2014 ല്‍ മല്ലികാ ഷെരാവത്തിനെ അറസ്റ്റ് ചെയ്തത് ത്രിവര്‍ണ പതാകയെ അപമാനിച്ചു എന്ന കുറ്റത്തിനാണ്. എന്നാല്‍ മല്ലിക അന്ന് ധരിച്ച ഷാളില്‍ അശോകചക്രം ഉണ്ടായിരുന്നില്ലെന്നാണ് വാദം.

ബച്ചന്‍

ബച്ചന്‍

ദേശീയ പതാകയെ അപമാനിച്ചു എന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും എതിരെ പരാതി ഉയര്‍ന്നത് അടുത്ത കാലത്താണ്. അവര്‍ ദേശീയ പതാക തന്നെയാണ് പുതച്ചിരുന്നത് എന്നത് വ്യക്തമാണ്.

എന്താണ് ശിക്ഷ

എന്താണ് ശിക്ഷ

ദേശീയ പതാകയെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ആണ് ശിക്ഷ. ചിലപ്പോള്‍ തടവ് ശിക്ഷയ്‌ക്കൊപ്പം തന്നെ പിഴയും ഒടുക്കേണ്ടി വരും.

ആര്‍എസ്എസ്സും

ആര്‍എസ്എസ്സും

മോദി ത്രിവര്‍ണ പതാക ഉപയോഗിച്ചതിനെ വിവാദം ആക്കേണ്ടതില്ലെന്നാണ് ഒരു ചര്‍ച്ചയിലെ വാദം. അടിസ്ഥാനപരമായി സംഘപരിവാര്‍ ത്രിവര്‍ണ പതാകയ്ക്ക് എതിരാണെന്ന വാദമാണ് ഇതിനായി ഉയര്‍ത്തുന്നത്.

മോദിയ്‌ക്കെതിരെ കേസെടുക്കുമോ

മോദിയ്‌ക്കെതിരെ കേസെടുക്കുമോ

മല്ലിക ഷെരാവത്തിനെതിരെ കേസെടുത്തതു പോലെ ഈ സംഭവത്തില്‍ നരേന്ദ്ര മോദിയ്ക്കും എതിരെ കേസ് എടുക്കുമോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

പ്രധാനമന്ത്രിയ്ക്ക് എന്തുമാകമോ

പ്രധാനമന്ത്രിയ്ക്ക് എന്തുമാകമോ

പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണോ നരേന്ദ്ര മോദിയ്ക്കെതിരെ കേസെടുക്കാത്തതെന്നാണ് മറ്റ് ചിലരുടെ ചോദ്യം.

English summary
Did Narendra Modi insult Tri Colour flag during Yoga Day celebation. Social media criticise and support Modi for the act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X