കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്‌നൗവില്‍ ഭാര്യക്കായി ഇനിയും പ്രചാരണം നടത്തും, കുടുംബമാണ് വലുതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Google Oneindia Malayalam News

ലഖ്‌നൗ: ശത്രുഘ്‌നന്‍ സിന്‍ഹ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ഉയരുന്നു. എന്നാല്‍ ആരോപണങ്ങളെ ന്യായീകരിച്ച് സിന്‍ഹ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ.് താന്‍ ഇനിയും ഭാര്യക്ക് വേണ്ടി പ്രചാരണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതില്‍ യാതൊരു തെറ്റുമില്ലെന്നും സിന്‍ഹ പറഞ്ഞു.

1

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്. ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിനെതിരെയാണ് അവര്‍ മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി ശത്രുഘ്‌നന്‍ സിന്‍ഹ പ്രചാരണത്തിനിറങ്ങുന്നില്ലെന്നായിരുന്നു ആരോപണം. ഇത്തരം വിവാദങ്ങള്‍ എന്തിനാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ നേതൃത്വത്തെ താന്‍ ഇക്കാര്യം അറിയിച്ചതാണെന്നും സിന്‍ഹ പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ ഞാനൊരു നിബന്ധന വെച്ചിട്ടുണ്ടായിരുന്നു. എന്റെ ഭാര്യയെ പിന്തുണയ്ക്കുകയും, അവര്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നുമായിരുന്നു താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. അവര്‍ ഇക്കാര്യം അനുവദിച്ചതാണെന്നും സിന്‍ഹ പറഞ്ഞു. ലഖ്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണം തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് അറിഞ്ഞെന്നും, എന്നാല്‍ ഉന്നത നേതൃത്വത്തിലുള്ളവരൊന്നും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും, അവര്‍ക്ക് സത്യമറിയാമെന്നും സിന്‍ഹ വ്യക്തമാക്കി.

ലഖ്‌നൗവിലെ തിരഞ്ഞെടുപ്പ് മെയ് ആറിന് അവസാനിക്കും. അതിന് ശേഷം പട്‌നയില്‍ എനിക്ക് വേണ്ടി പൂനം പ്രചാരണം നടത്തും. ഇക്കാര്യം സമാജ് വാദി പാര്‍ട്ടിക്കറിയാം. അതുകൊണ്ട് അവര്‍ എതിര്‍പ്പറിയിച്ചിട്ടില്ലെന്നും സിന്‍ഹ പറഞ്ഞു. തന്നെ സംബന്ധിച്ച് കുടുംബമാണ് വളരെ പ്രധാനമെന്നും, അവരാണ് ഒന്നാം സ്ഥാനത്തുള്ളതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ എതിരാളികളില്ലെന്നും സിന്‍ഹ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!

English summary
did no wrong shatrughan explains decision to campaign for wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X