കെജ്രിവാള്‍ നിങ്ങളുടെ മകളെയും കൊണ്ട് നാടുവിട്ടോ?
ദില്ലി: താന്‍ ആരുടെയും മകളെയും കൊണ്ട് നാടുവിട്ടിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാൾ. ഭരണത്തില്‍ നിന്നും ഒളിച്ചോടി എന്ന വിമര്‍ശനങ്ങള്‍ സഹികെട്ടാണ് കെജ്രിവാള്‍ ഈ പരമാര്‍ശം നടത്തിയത്. ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അശുതോഷിന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു മുന്‍ ദില്ലി മുഖ്യമന്ത്രിയായ കെജ്രിവാള്‍.
ഞാന്‍ ഒളിച്ചോടി, ഒളിച്ചോടി എന്നാണ് എല്ലാവരും പറയുന്നത്. ഞാന്‍ ആരുടെയും മകളെയും കൊണ്ട് ഒളിച്ചോടിയിട്ടില്ല. ഞാന്‍ പാകിസ്താനിലെക്ക് പോയിട്ടുമില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഞാന്‍. മരണം വരെയും അഴിമതിക്കെതിരായ സമരം തുടരുക തന്നെ ചെയ്യും.

മഹാഭാരത യുദ്ധത്തിന് മുമ്പായി ശ്രീകൃഷ്ണനെ കാണാന്‍ ചെന്ന ദുര്യോധനന്‍ അദ്ദേഹത്തിന്റെ സൈന്യത്തെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അര്‍ജുനനാകട്ടെ ദൈവത്തെ കൂടെ നിര്‍ത്തി. രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും കൈയ്യില്‍ പണമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ദൈവം മാത്രമേയുള്ളൂ.
ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ഇന്ത്യയില്‍ വേറെയുണ്ടാകില്ല എന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. നിലവില്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് ചാന്ദ്‌നി ചൗക്കിലെ എം പി. ഇത്തവണയും സിബല്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ബി ജെ പിക്ക് വേണ്ടി ഡോ ഹര്‍ഷവര്‍ദ്ധനനാണ് ചാന്ദ്‌നി ചൗക്കില്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications