ബിജെപിയുടെ ഭൂരിപക്ഷത്തിന് തിരിച്ചടിയായത് നോട്ട! നോട്ടയ്ക്ക് ലഭിച്ചത് 322841 വോട്ടുകള്‍
ബെംഗളൂരു: കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതാണ് ബിജെപിക്ക് തിരിച്ചടിയായിട്ടുള്ളത്. എന്നാൽ ബിജെപിക്ക് തിരിച്ചടിയായത് നോട്ടയാണെന്ന് സൂചന. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ടുകള്‍ നേടിയ കോൺഗ്രസിന് 138240 വോട്ടുകളാണ് ലഭിച്ചത്. 36.2 ശതമാനം വോട്ടുകള്‍ നേടിയ ബിജെപിയ്ക്ക് 1318853 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ജെഡിഎസിന് 66663 വോട്ടുകളാണ് ലഭിച്ചത്.
മൊത്തം വോട്ടിന്റെ 18 ശതമാനമാണ് മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് നേടിയത്. 3.9 ശതമാനം വോട്ടുകൾ നേടിക്കൊണ്ട് സ്വതന്ത്രരാണ് നാലാം സ്ഥാനത്തുള്ളത്. മായാവതിയുടെ ബിഎസ്പിക്ക് 108592 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ 322841 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. മഹാദേവപുരം മണ്ഡലത്തില്‍ 3,482 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

ബെംഗളൂരുവിലെ 26 സിറ്റിംഗ് എംഎല്‍എമാരില്‍ 22 പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷം നഷ്ടമായതിന് പിന്നിൽ നോട്ടയ്ക്ക് പങ്കുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 43,000 പേരാണ് ബെംഗളൂരുവിൽ ഈ ഓപ്ഷൻ തിരഞ്ഞെടുത്തത്. സൗത്ത് ബെംഗളൂരു മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. 15,829 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചിട്ടുള്ളത്. 3, 31,348 വോട്ടുകളാണ് ഈ മണ്ഡലത്തിൽ പോൾ ചെയ്തിട്ടുള്ളത്. വോട്ടുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നോട്ടയ്ക്ക് വോട്ട് ചെയ്തതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

നോട്ടയെക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചിരുന്നുവെങ്കിൽ കർണാടകത്തിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനുള്ള എട്ട് സീറ്റുകൾ ലഭിക്കുമായിരുന്നുവെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ബെംഗളൂരുവിലെ മറ്റ് ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നോട്ട കാര്യമായി ബാധിച്ചിട്ടില്ല. 0.9 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.8 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. ബീഹാറില്‍ 2.5 ശതമാനം വോട്ടുകളും പശ്ചിമബംഗാളില്‍ 1.52 ശതമാനം വോട്ടുകളുമാണ് വോട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. സൗത്ത് ബെംഗളൂരു നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നോട്ട രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് 28 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 2000 വോട്ടുകളാണ് നോട്ടയ്ക്ക് കുത്തിയത്.
ആലന്ദ്, ബദാമി, ഗദാഗ്, ഹിരെകേരുർ, കുംഗ്ഡോൽ, മസ്കി, പാവഗഡ എന്നീ ഏഴ് മണ്ഡലങ്ങളിൽ മാര്‍ജിനേക്കാൾ കുറഞ്ഞ വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ആലന്ദിൽ ബിജെപി 697 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്. ഈ മണ്ഡലത്തില്‍ 1,445 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. ബദാമിയില്‍ 2007 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 1,699 വോട്ടുകളാണ് ഇവിടത്തെ മാര്‍ജിന്‍. ഗദാങ്ങില്‍ കോണ്‍ഗ്രസിന്റെ മാര്‍ജിന്‍ 1,868 വോട്ടുകളാണ്.

Recommended Video

കര്‍ണാടകത്തിലെ 221 മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 78 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാൽ 38 സീറ്റുകള്‍ നേടിയ ജെഡിഎസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതോടെ 116 സീറ്റുകളാണ് സഖ്യത്തിന്റെ സമ്പാദ്യം. 224 സീറ്റുകളിൽ രണ്ടിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. രാജരാജേശ്വരി നഗറിൽ വ്യാജ വോട്ടർ ഐഡികള്‍ പിടിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ജയനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ മരണവും തിരഞ്ഞെടുപ്പിന് തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications