കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോടില്‍ ആയുധം കടത്താനും 'ഉള്ളില്‍ നിന്ന്' സഹായം? ഗുരുദാസ്പുര്‍ എസ്പി ഐഎസ്‌ഐയോ?

Google Oneindia Malayalam News

ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കകത്ത് നിന്ന് ലഭിച്ച സഹായങ്ങളുടെ കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും ആശയക്കുഴപ്പം. അത്രയധികം ആയുധങ്ങളുമായി തന്നെയാണോ ഭീകരര്‍ എത്തിയത്, അതോ ആയുധങ്ങള്‍ വ്യോമസേനാ കേന്ദ്രത്തിനകത്തേയ്ക്ക് കടത്താന്‍ ഉള്ളില്‍ നിന്ന് ആരുടേയെങ്കിലും സഹായം ലഭിച്ചോ?

ഇത്തരം ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ പല മാധ്യമങ്ങളും ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. ഒരു അന്താരാഷ്ട്ര അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ ഒരിയ്ക്കലും ഇത്രയും അധികം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈയ്യില്‍ സൂക്ഷിയ്ക്കാനിടയില്ലെന്നതാണ് സംശയത്തിന് വഴിവയ്ക്കുന്നത്.

ഇതിനിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു എന്ന് പറയപ്പെടുന്ന ഗുര്‍ദാസ്പുര്‍ എസ്പിയെ സംബന്ധിച്ചുളള സംശയങ്ങളും മുറുകുകയാണ്. ഇയാള്‍ ഐഎസ്‌ഐ ഏജന്റ് ആണോ എന്നാണ് സംശയിക്കുന്നത്.

അത്രയേറെ സ്‌ഫോടനങ്ങള്‍

അത്രയേറെ സ്‌ഫോടനങ്ങള്‍

പത്താന്‍കോടിലെ അവസാന തീവ്രവാദിയേയും വധിച്ചതിന് ശേഷവും ഏതാണ്ട് 45 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത്രയധികം സ്‌ഫോടക വസ്തുക്കള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നിരിയ്ക്കണം.

എങ്ങനെ കടത്തും?

എങ്ങനെ കടത്തും?

പത്ത് മീറ്റര്‍ ഉയരമുള്ള ചുറ്റുമതിലാണ് വ്യോമസേനാ കേന്ദ്രത്തിനുള്ളത്. അതിന് മുകളില്‍ രണ്ട് മീറ്റര്‍ നീളത്തില്‍ കമ്പിവേലിയും. ഇത്രയധികം ആയുധങ്ങളുമായി ഭീകരര്‍ക്ക് മതില്‍ ചാടിക്കടക്കാനാവില്ലെന്നാണ് സംശയിക്കുന്നത്.

രണ്ട് പേര്‍ ആദ്യം എത്തി

രണ്ട് പേര്‍ ആദ്യം എത്തി

രണ്ട് സംഘമായാണ് തീവ്രവാദികള്‍ പത്താന്‍കോടില്‍ എത്തിയതെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ആദ്യം രണ്ട് പേരാണ് എത്തിയിരിയ്ക്കുക. ഇവരെക്കൊണ്ടും ഇത്രയധികം ആയുധങ്ങള്‍ കടത്താന്‍ കഴിയുമോ?

ഉള്ളില്‍ നിന്ന് സഹായം

ഉള്ളില്‍ നിന്ന് സഹായം

ആയുധം കടത്താനും വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ സംശയം. അങ്ങനെയെന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ നാണക്കേട് തന്നെ ആയിരിയ്ക്കും.

ഫ്‌ലഡ് ലൈറ്റ് സഹായം

ഫ്‌ലഡ് ലൈറ്റ് സഹായം

ഭീകരര്‍ മതില്‍ചാടിക്കടന്നു എന്ന് കരുതുന്ന ഭാഗത്തുള്ള ഫ്‌ലഡ് ലൈറ്റ് ദിശമാറ്റി വച്ചത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിയ്ക്കുകയാണ്. ഇത് സംബന്ധിച്ച് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു ജീവനക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

പഞ്ചാബ് അതിര്‍ത്തിയിലെ കള്ളക്കടത്ത്

പഞ്ചാബ് അതിര്‍ത്തിയിലെ കള്ളക്കടത്ത്

പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തി വഴി മയക്കുമരുന്ന് കള്ളക്കടത്ത് നടക്കുന്ന കാര്യം പരസ്യമായ രഹസ്യമാണ്. എന്നാല്‍ ലഹരിവസ്തുക്കള്‍ മാത്രമല്ല, ആയുധക്കടത്തും സുഗമമായി നടക്കുന്നുണ്ട് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

ഗുര്‍ദാസ്പുര്‍ എസ്പി

ഗുര്‍ദാസ്പുര്‍ എസ്പി

ഭീകരര്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു എന്ന് പറയപ്പെടുന്ന ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങ് ഐഎസ്‌ഐ ഏജന്റ് ആണോ എന്ന സംശയം ബലപ്പെട്ടുവരികയാണ്.

നുണപരിശോധന

നുണപരിശോധന

ഗുര്‍ദസ്പുര്‍ എസ്പിയെ എന്‍ഐഎ നുണപരിശോധനയ്ക്ക് വിധേയനാക്കും എന്ന് അറിയിച്ചിട്ടുണ്ട്.

English summary
Did a possible collusion with insiders facilitate the movement of Jaish fidayeen and their large cache of ammunition into Pathankot airbase?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X