മോദി ശരിക്കും ഇന്ത്യയെ അപമാനിച്ചോ?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുകയാണോ ചെയ്തത്. മുന്‍പ് ഇന്ത്യക്കാരനാണ് എന്ന് പറയുന്നതില്‍ അപമാനം തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് അതില്‍ അഭിമാനമാണ്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഒരു ഭരണമാറ്റമാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത് - ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
ഇന്ത്യക്കാരെന്ന് പറയുന്നതില്‍ ആളുകള്‍ക്ക് അപമാനം തോന്നിയിരുന്നു എന്ന് പറഞ്ഞ മോദി ഇന്ത്യയെ തന്നെയാണ് അപമാനിച്ചത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒരു നിമിഷം, ഇതില്‍ എവിടെയാണ് ഇന്ത്യയെ അപമാനിക്കുന്ന പരാമര്‍ശമുള്ളത്. മറിച്ച് മോദി പറഞ്ഞത് പോലെ, വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മാറിയ ഇന്ത്യയെ ഓര്‍ത്ത് അഭിമാനം തോന്നുന്നത് കൂടിയിട്ടില്ലേ... വാക്കുകള്‍ ചികഞ്ഞെടുത്ത് മോദിയെ വിമര്‍ശിക്കാന്‍ നടക്കുന്നവര്‍ ഇത് കൂടി ഓര്‍ക്കാത്തത് എന്താണ്?

ഉദാഹരണം ഗള്‍ഫ് മേഖല
വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ഭൂരിഭാഗം ആളുകള്‍ക്കും മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു പുത്തനുണര്‍വ്വ് വന്നിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പറയുന്നത്. നേരത്തെ ശക്തമായ ഒരു വിദേശനയം പോലും ഇല്ലാതിരുന്ന രാജ്യത്തിന് പുറത്ത് ഒരു മതിപ്പൊക്കെ വന്നത് മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണത്രെ.

മോദി സ്വയം പൊക്കിയതാണോ
താന്‍ പ്രധാനമന്ത്രിയായ ശേഷം രാജ്യം മൊത്തം മാറി എന്ന ഒരു ചുവ മോദി പറഞ്ഞതില്‍ ഉണ്ടായിരുന്നോ. ഉണ്ട് എന്ന് പറഞ്ഞാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ മോദിയെ കളിയാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് രാജ്യം അത്രയൊന്നും മാറിയിട്ടില്ല എന്നത് വാസ്തവം.

ബ്രഹ്മാവ് എന്ത് പറഞ്ഞു
ഇപ്പോള്‍ ബ്രഹ്മാവിനോട് ചോദിച്ചു. അദ്ദേഹത്തിന് ഇന്ത്യക്കാരനായതില്‍ പ്രശ്‌നമൊന്നും ഇല്ല എന്ന രസകരമായ മറുപടിയാണ് ഒരു വിദ്വാന്‍ ട്വിറ്ററില്‍ ഇട്ടത്.

ട്രെന്‍ഡിംഗാണ്
മോദി ഇന്‍സല്‍ട്ട്‌സ് ഇന്ത്യ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുകയാണ്. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ഇത് ട്രെന്‍ഡിംഗല്ല താനും. എന്താണ് ഇത് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications