ചൈനീസ് ബന്ധത്തിന് പിന്നാലെ രാഹുലിനെ കടന്നാക്രമിച്ച് ബിജെപിയുടെ ചിക്കൻ സൂപ്പ് വിവാദം; സത്യം ഇങ്ങനെ...
ദില്ലി: മാനസസരോവർ യാത്രക്കിടെ രാഹുൽ ഗാന്ധി ചിക്കൻ സൂപ്പ് കുടിച്ചോ? കുറച്ച് ദിവസമായി ബിജെപിക്കാർ ആയുധമാക്കിയ വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നു. ഹോട്ടൽ അധികൃതർ തന്നെയാണ് വിവാദങ്ങൾ അവസാനിപ്പിച്ച് വിശദീകരണം നൽകിയത്.
മാനസസരോവർ യാത്രക്കിടെ കാഠ്മണ്ഡുവിലെ ഹോട്ടലിൽ നിന്നും രാഹുൽ ഗാന്ധി ചിക്കൻ സൂപ്പ് കഴിച്ചെന്നും ചില പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റേത് എന്ന തരത്തിൽ ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ബിജെപിയുടെ കടന്നാക്രമണം.

കഴിഞ്ഞ മാസം 31നാണ് രാഹുൽ ഗാന്ധി കാഠ്മണ്ഡുവിലെത്തിയത്. വുട്ടു എന്ന ഹോട്ടലിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ രാത്രി ഭക്ഷണം. രാഹുലിന്റെ സന്ദർശനം ചില പ്രദേശിക മാധ്യമങ്ങൾ ഹോട്ടലിലെത്തി രാഹുൽ ഗാന്ധി എന്ത് ഭക്ഷണമാണ് കഴിച്ചതെന്നും ഭക്ഷണം ഇഷ്ടമായോ എന്നുമൊക്കെ ചോദിച്ചു. രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഹോട്ടലിന്റെ ഫേസ്ബുക്ക് പോജിൽ ഇടുകയും ചെയ്തിരുന്നു.
എന്നാൽ രാഹുൽ ഗാന്ധി ചിക്കൻ കുർക്കുറെ കഴിച്ചെന്നും ഭക്ഷണം ഇഷ്ടമായ രാഹുൽ വീണ്ടും കഴിച്ചെന്നുമൊക്കെ വെയിറ്റർ പറഞ്ഞതായി റിപ്പോർട്ട് വന്നു. ചില ദേശീയ മാധ്യമങ്ങളും ഇത് നൽകിയതോടെ ബിജെപിക്കാർ ഏറ്റുപിടിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ രാഹുൽ ഗാന്ധി സസ്യാഹാരം മാത്രമാണ് കഴിച്ചതെന്നും രാഹുൽ നോൺവെജ് കഴിച്ചുവെന്ന് ജീവനക്കാർ ആരോടും പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ഹോട്ടലിലെ വിഭവങ്ങളുടെ ഫോട്ടോയടക്കമാണ് ഹോട്ടലിന്റ വിശദീകരണം.
-
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?












Click it and Unblock the Notifications