കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കഴിച്ചത് 1.5 ലക്ഷത്തിന്റെ പ്രഭാത ഭക്ഷണം; സത്യമിതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. വലിയ സംഭവമെന്ന രീതിയിൽ അവതരിപ്പിക്കുന്ന പലവാർത്തകളും സോഷ്യൽ മീഡിയ തന്നെ പൊളിച്ചടുക്കാറുമുണ്ട്. രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയുമൊക്കെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും വ്യാജ വാർത്തകൾ‌ പ്രചരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ യുഎഇ സന്ദർശനം വലിയ പ്രധാന്യത്തോടെയാണ് രാജ്യം ചർച്ച ചെയ്തത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടയിൽ വലിയൊരു വിവാദത്തിന് കൂടിയാണ് രാഹുൽ തുടക്കമിട്ടത്. അദ്ദേഹം കഴിച്ച പ്രഭാത ഭക്ഷണത്തെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

 യുഎഇ സന്ദർശനം

യുഎഇ സന്ദർശനം

രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനത്തിന്റെ ഓരോ നിമിഷവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് യുഎഇയിൽ ലഭിച്ചത്. ആയിരങ്ങളാണ് രാഹുൽ ഗാന്ധി എത്തിയ ഇടങ്ങളിൽ അദ്ദേഹത്തെ കാണാനായി എത്തിയത്, സെൽഫിയെടുക്കാനും കൈകൊടുക്കാനുമെത്തിയവരുടെ തിരക്ക് വേറെ.
യുഎഇയിലെ പല വ്യവസായ പ്രമുഖരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു

പ്രഭാത ഭക്ഷണം എന്തായിരുന്നു

പ്രഭാത ഭക്ഷണം എന്തായിരുന്നു

യുഎഇ സന്ദർ‌ശനത്തിനിടെ പ്രഭാത ഭക്ഷണം കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ നിന്നാണ് അഭ്യഹങ്ങളുടെ തുടക്കം. പഞ്ച നക്ഷത്രഹോട്ടലിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ഭക്ഷണം രാഹുൽ ഗാന്ധി കഴിച്ചുവെന്നാണ് പ്രചാരണം.

ബീഫും?

ഭക്ഷണത്തിന്റെ വില മാത്രമല്ല ചർച്ചാ വിഷയം. ബീഫ് അടങ്ങിയ പ്രഭാത ഭക്ഷണമാണ് രാഹുൽ കഴിച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിൽട്ടൻ ഹോട്ടലിൽ 1500 പൗണ്ടിന്റെ പ്രഭാത ഭക്ഷണം കഴിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ചത്.

രാഹുലിനൊപ്പം

വ്യവസായി എംഎ യൂസഫലി, കോൺഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എഡ്യുക്കേഷൻ ഉടമ സണ്ണി വർക്കി എന്നിവർക്കൊപ്പം രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ചിത്രം ഷെയർ ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള രൂക്ഷ വിമർശനങ്ങൾ പലരും കമന്റ് ചെയ്യുകയും ചെയ്തു.

പാവപ്പെട്ടവരെക്കുറിച്ച് ചർച്ച ചെയ്യാൻ

1500 പൗണ്ടിന്റെ പ്രഭാത ഭക്ഷണം കഴിച്ച് ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ എന്ന അടിക്കുറുപ്പോടെ സംഘപരിവാർ അനുകൂല ഫേസ്ബുക്ക് പേജുകളിൽ നിന്ന് ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

ദുബായി കറൻസി ദിർഹമാണെന്നിരിക്കെ ഭക്ഷണത്തിന്റെ വില പൗണ്ടിൽ സൂചിപ്പിച്ചതിനെ കുറിച്ച് ആദ്യം തന്നെ സംശയം ഉയർന്നിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി പ്രഭാത ഭക്ഷണം കഴിച്ചത് ഹോട്ടലിൽ നിന്നല്ലെന്നും സണ്ണി വർക്കിയുടെ വസതിയിൽ നിന്നുമാണെന്നും സ്ഥിരീകരണം വന്നു. എംഎ യൂസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് സ്ഥിരീകരിച്ചതോടെ ലക്ഷങ്ങൾ വിലയുള്ള കള്ളം പൊളിഞ്ഞുവീണു.

ബീഫ് കഴിച്ചോ?

ബീഫ് കഴിച്ചോ?

പ്രഭാത ഭക്ഷണത്തിന്റെ വിലയുടെ കാര്യത്തിൽ തീരുമാനമായിട്ടും രാഹുൽ ഗാന്ധി ബീഫ് കഴിച്ചോയെന്ന അന്വേഷണങ്ങൾക്ക് കുറവ് വന്നില്ല. ഒടുവിൽ കോൺഗ്രസ് വക്താവ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തി. രാഹുലിന്റെ മുമ്പിലിരുന്ന വിഭവം ബീഫ് അല്ലെന്നും അത് ടർക്കി കോഴിയുടെ മാംസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 രാഹുലിന്റെ കൂടെയുള്ള പെൺകുട്ടി

രാഹുലിന്റെ കൂടെയുള്ള പെൺകുട്ടി

ദുബായ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയുടെ ഒപ്പം സെൽഫിയെടുത്ത പെൺകുട്ടി ആരാണെന്ന അന്വേഷണവും സജീവമായിരുന്നു. രാഹുൽ ഗാന്ധി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഈ ചിത്രം പങ്കുവെച്ചതോടെ അഭ്യൂഹങ്ങളും പരന്നു. അന്വേഷണങ്ങൾ ഒടുവിൽ എത്തി നിന്നത് നമ്മുടെ കേരളത്തിലാണ്. കാസര്‍കോഡ് സ്വദേശിനിയായ ഹസിന്‍ അബ്ദുല്ല ആയിരുന്ന ആ പെൺകുട്ടി.

ആശുപത്രി ചെലവ് സർക്കാർ കൊടുക്കും; ലെനിൻ രാജേന്ദ്രന്റെ മൃതദേഹം അപ്പോളോ ആശുപത്രി വിട്ടു നൽകിആശുപത്രി ചെലവ് സർക്കാർ കൊടുക്കും; ലെനിൻ രാജേന്ദ്രന്റെ മൃതദേഹം അപ്പോളോ ആശുപത്രി വിട്ടു നൽകി

English summary
rahul gandhi eat breakfast costs 1.5 lakhs in uae hotel, fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X