കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവായ ഹര്‍ദ്ദിക് പാട്ടീലിന് ഒരു വ്യക്തിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. പാര്‍ട്ടിയുടെ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ജന്‍ ആക്രോശ് സഭ മീറ്റിങ്ങിനിടെ വേദിയിലേയ്ക്ക് കയറിവന്നയാള്‍ ഹര്‍ദ്ദിക് പട്ടേലിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.

<strong> രാഹുല്‍ 3.5 ലക്ഷം ഭൂരിപക്ഷം നേടുമെന്ന് നിരീക്ഷകര്‍; ചുമ്മാപറയുന്നതല്ല, വ്യക്തമായ കണക്കുകള്‍ ഇങ്ങനെ</strong> രാഹുല്‍ 3.5 ലക്ഷം ഭൂരിപക്ഷം നേടുമെന്ന് നിരീക്ഷകര്‍; ചുമ്മാപറയുന്നതല്ല, വ്യക്തമായ കണക്കുകള്‍ ഇങ്ങനെ

തരുണ്‍ ഗജ്ജര്‍ എന്ന വ്യക്തിയായിരുന്നു ഹര്‍ദ്ദിക് പട്ടേലിനെതിരെ ആക്രമണം നടത്തിയത്. തരുണ്‍ ഗജ്ജറിനെ അപ്പോൾ തന്നെ ഹര്‍ദ്ദിക്കിന്‍റെ അനുയായികൾ വളഞ്ഞിട്ട് മർദ്ദിച്ച് തീരെ അവശനാക്കിയിരുന്നു. രാഹുല്‍ ഗാന്ധി അയച്ചയാളാണ് പട്ടേലിനെ തല്ലിയതെന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില് വ്യാപകമായി പ്രചരിപ്പിച്ചത്.. എന്നാല്‍ അധികം വൈകാതെ തന്നെ ഈ പ്രചരണങ്ങളെ കോണ്‍ഗ്രസ് പൊളിച്ചടുക്കുകയും ചെയ്തു.. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രചരണം

പ്രചരണം

ഹാർദികിന്റെ മര്‍ദ്ദിച്ചയാള്‍ കോൺഗ്രസ് പാളയത്തിൽ നിന്നുതന്നെ ഉള്ളയാളാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളോട് കൂടിയായിരുന്നു ബിജെപി അനുകൂലികളുടെ പ്രചരണം. അതിന് പുറമെ രാഹുൽ ഗാന്ധിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് തരുൺ ഗജ്ജാർ എന്നും അവർ ആരോപിച്ചു

രാഹുല്‍ ഗാന്ധിയോടൊപ്പം

രാഹുല്‍ ഗാന്ധിയോടൊപ്പം

തരുൺ ഗജ്ജാറിനോട് സാമ്യമുള്ള ഒരു വ്യക്തി രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിതം പങ്കുവെച്ചായിരുന്നു ഹര്‍ദ്ദിക്ക് പട്ടേലിനെ മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള ആളാണെന്ന ആരോപണം ബിജെപി അനുകൂലികള്‍ ശക്തമാക്കിയത്.

ഇങ്ങനെയൊരു നാടകം

ഇങ്ങനെയൊരു നാടകം

ചൗക്കിദാർ അമിത് തോമർ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് ഇങ്ങനെ ഒരു ആക്ഷേപം ആദ്യം വന്നത്. രണ്ടു ചിത്രങ്ങളും പങ്കുവെച്ച് ഇങ്ങനെയൊരു നാടകം നടക്കും എന്ന് നേരത്തേ തോന്നിയിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 മാധ്യമശ്രദ്ധ കിട്ടാൻ

മാധ്യമശ്രദ്ധ കിട്ടാൻ

ഹാർദിക്ക് പട്ടേലിന് മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി രാഹുൽ ഗാന്ധിയും കൂടി അറിഞ്ഞു കൊണ്ടുള്ള ഒരു നാടകം ഗുജറാത്തിലെ കോണ്‍ഗ്രസ് കളിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.

കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ

അതേസമയം രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്നത് തരുൺ ഗജ്ജർ അല്ലെന്നു മാത്രമല്ല. അത് അനുഗ്രഹ് നാരായൺ സിംഗ് എന്ന ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവാണെന്നുമുള്ളതാണ് യാഥാര്‍ത്ഥ്യം. അലഹബാദ് നോർത്തിൽ നിന്നും നാലുവട്ടം എംഎല്‍എ ആയിരുന്നു നാരായൺ സിംഗ്.

നുണപ്രചാരണം

നുണപ്രചാരണം

2016 ൽ അലഹബാദിൽ നടന്ന ഒരു കർഷകറാലിയിലെ ഈ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് അന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഗുജ്ജറും നാരായണ്‍ സിങും തമ്മിൽ വളരെ നേരിയ ഒരു മുഖസാമ്യം ഉണ്ടെന്നത് സത്യമാണ്. ഇതുപയോഗപ്പെടുത്തിയാണ് രാഹുൽ ഗാന്ധിക്കുനേരെ ഈ നുണപ്രചാരണം നടന്നിരിക്കുന്നത്.

പിന്നില്‍ ബിജെപി

പിന്നില്‍ ബിജെപി

അതേസമയം ഹര്‍ദ്ദിക്ക് പാട്ടീലിനെ മര്‍ദ്ദിച്ചതിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പട്ടീദാര്‍ സമര നായകന് നേരത്തെ തന്നെ ബിജെപി ഭീഷണിയുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വ്യാജ പ്രചരണം

ട്വീറ്റ്

വീഡിയോ

ഹര്‍ദ്ദിക്ക് മര്‍ദ്ദനം

<strong>ചരിത്രപരമായി ഇടത് കോട്ട... ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരം.. കാസർഗോഡ് എങ്ങോട്ട് തിരിയും? </strong>ചരിത്രപരമായി ഇടത് കോട്ട... ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരം.. കാസർഗോഡ് എങ്ങോട്ട് തിരിയും?

English summary
did rahul's aide slap hardik patel truth behind the rumour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X