ജെഎന്‍യു വീഡിയോ എഡിറ്റ് ചെയ്തത് സ്മൃതി ഇറാനിയുടെ സഹായി?
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വ്യാജ വീഡിയോ നിര്‍മിച്ചത് ആര്. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയ പോലീസ് സമര്‍പ്പിച്ച രണ്ട് വീഡിയോകള്‍ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ വീഡിയോ വ്യാജമാണെങ്കില്‍ അതിന് പിന്നില്‍ ആരാണ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുന്‍ സഹായിയാണ് വ്യാജ വീഡിയോ നിര്‍മിച്ചത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേയാണ് വ്യാജ വീഡിയോകളിലൊന്ന് തയ്യാറാക്കിയത് സ്മൃതി ഇറാനിയുടെ സഹായി ശില്പി തിവാരിയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ അധികരിച്ചാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ കാണൂ..

റിപ്പോര്‍ട്ട് പറയുന്നത്
കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വ്യാജ വീഡിയോകളില്‍ ഒന്ന് തയ്യാറാക്കിയത് സ്മൃതി ഇറാനിയുടെ സഹായിയായ ശില്പി തിവാരിയാണത്രെ. ഇവരാണ് വീഡിയോ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് വാര്‍ത്തകള്‍.

ഫോറന്‍സിക് പരിശോധന
ഫെബ്രുവരി 9ലെയും 11ലെയും രണ്ട് വീഡിയോകള്‍ വ്യാജമെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത് ഈ രണ്ട് വീഡിയോ ദൃശ്യങ്ങളാണ്. ഇതില്‍ ഒരു വീഡിയോ ശില്പി തിവാരി എന്ന അഡ്രസില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു

ആരാണീ ശില്പ തിവാരി
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയാണത്രെ ശില്പി തിവാരി. ട്വിറ്ററില്‍ സജീവമാണ് ഇവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്നു. ഇവര്‍ ഓഡിയോയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്.

വിവാദവിഷയം
ജവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ അറസ്റ്റിലായത്. എന്നാല്‍ ഇതിന് തെളിവ് ഉണ്ടെന്ന് ദില്ലി പോലീസ് പലതവണ ആവര്‍ത്തിച്ചിരുന്നു. കനയ്യയുടേതെന്ന് പറയുന്ന പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications