കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വീഡിയോ എഡിറ്റ് ചെയ്തത് സ്മൃതി ഇറാനിയുടെ സഹായി?

  • By Kishor
Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വ്യാജ വീഡിയോ നിര്‍മിച്ചത് ആര്. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയ പോലീസ് സമര്‍പ്പിച്ച രണ്ട് വീഡിയോകള്‍ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ വീഡിയോ വ്യാജമാണെങ്കില്‍ അതിന് പിന്നില്‍ ആരാണ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുന്‍ സഹായിയാണ് വ്യാജ വീഡിയോ നിര്‍മിച്ചത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേയാണ് വ്യാജ വീഡിയോകളിലൊന്ന് തയ്യാറാക്കിയത് സ്മൃതി ഇറാനിയുടെ സഹായി ശില്‍പി തിവാരിയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ അധികരിച്ചാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ കാണൂ..

റിപ്പോര്‍ട്ട് പറയുന്നത്

റിപ്പോര്‍ട്ട് പറയുന്നത്

കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വ്യാജ വീഡിയോകളില്‍ ഒന്ന് തയ്യാറാക്കിയത് സ്മൃതി ഇറാനിയുടെ സഹായിയായ ശില്‍പി തിവാരിയാണത്രെ. ഇവരാണ് വീഡിയോ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് വാര്‍ത്തകള്‍.

ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

ഫെബ്രുവരി 9ലെയും 11ലെയും രണ്ട് വീഡിയോകള്‍ വ്യാജമെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത് ഈ രണ്ട് വീഡിയോ ദൃശ്യങ്ങളാണ്. ഇതില്‍ ഒരു വീഡിയോ ശില്‍പി തിവാരി എന്ന അഡ്രസില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു

ആരാണീ ശില്‍പ തിവാരി

ആരാണീ ശില്‍പ തിവാരി

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയാണത്രെ ശില്‍പി തിവാരി. ട്വിറ്ററില്‍ സജീവമാണ് ഇവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്നു. ഇവര്‍ ഓഡിയോയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്.

വിവാദവിഷയം

വിവാദവിഷയം

ജവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ അറസ്റ്റിലായത്. എന്നാല്‍ ഇതിന് തെളിവ് ഉണ്ടെന്ന് ദില്ലി പോലീസ് പലതവണ ആവര്‍ത്തിച്ചിരുന്നു. കനയ്യയുടേതെന്ന് പറയുന്ന പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.

English summary
Did Smriti Irani’s former aide doctored Kanhaiya Kumar video?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X