പൊള്ളയായ എത്ര വാഗ്ദാനങ്ങള്‍; കര്‍ഷകര്‍ വിശ്വസിക്കുമെന്ന് കരുതിയോ? തുറന്നടിച്ച് ചിദംബരം
ദില്ലി: വിവാദ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ കേന്ദ്ര ര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. എത്ര പൊള്ളയായ വാഗ്ദാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനും കര്‍ഷകര്‍ക്കും നല്‍കിയത് എന്ന് ചിദംബരം ചോദിച്ചു. എല്ലാം കര്‍ഷകര്‍ വിശ്വസിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം പാലിച്ചോ. കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ നിറവേറ്റിയോ. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും ചിദംബരം പറഞ്ഞു.

പുതിയ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നാണ് കൃഷി മന്ത്രി പറയുന്നത്. സ്വകാര്യ ഇടപാടുകള്‍ എല്ലാ ദിവസവും നടക്കുന്ന രാജ്യമാണിത്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. താങ്ങുവില ഉറപ്പാക്കാന്‍ കൃഷിമന്ത്രിയുടെ പക്കല്‍ മാജിക്കുണ്ടെങ്കില് എന്തുകൊണ്ട് ഇതുവരെ കാണിച്ചില്ലെന്നും ചിദംബരം ചോദിക്കുന്നു. ഏതൊക്കെ കര്ഷകന് ഏതൊക്കെ വ്യാപാരിക്ക് തന്റെ ഉല്‍പ്പന്നം വില്‍ക്കുമെന്ന് എങ്ങനെയാണ് മന്ത്രിക്ക് അറിയാന്‍ സാധിക്കുക. ദശലക്ഷക്കണക്കിന് ഇടപാടുകള്‍ ഓരോ ദിവസവും നടക്കുന്ന രാജ്യമാണിത്. അനാവശ്യ വാദങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് സിങിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 12 പാര്‍ട്ടികളിലെ 47 അംഗങ്ങളാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ആദ്യമായിട്ടാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം വരുന്നത്. കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം നിലനില്‍ക്കവെയാണ് ലോക്സഭയും രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. കാര്‍ഷിക ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്മാന് താല്പര്യം കാണിച്ചു. ആലോചിക്കാതെയാണ് അദ്ദേഹം ഇടപെട്ടത്. വോട്ടിങ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു- രാജ്യസഭാ സെക്രട്ടറി ജനറലിന് എംപിമാര്‍ നല്കിയ കത്തില്‍ വിശദീകരിക്കുന്നു.
ലോക്സഭയില്‍ കാര്‍ഷിക ബില്ല് കഴിഞ്ഞദിവസം പാസാക്കിയിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകല്‍ ലോക്സഭ വേഗം കടന്നു. ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് സഭ സാക്ഷിയായി. പ്രതിപക്ഷം നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. മാത്രമല്ല, ബില്ല് വലിച്ചു കീറുകയും ചെയ്തു. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ അംഗങ്ങളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ശബ്ദ വോട്ടോടെയാണ് സഭ ബില്ലുകള്‍ പാസാക്കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications