കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊള്ളയായ എത്ര വാഗ്ദാനങ്ങള്‍; കര്‍ഷകര്‍ വിശ്വസിക്കുമെന്ന് കരുതിയോ? തുറന്നടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: വിവാദ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ കേന്ദ്ര ര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. എത്ര പൊള്ളയായ വാഗ്ദാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനും കര്‍ഷകര്‍ക്കും നല്‍കിയത് എന്ന് ചിദംബരം ചോദിച്ചു. എല്ലാം കര്‍ഷകര്‍ വിശ്വസിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം പാലിച്ചോ. കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ നിറവേറ്റിയോ. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും ചിദംബരം പറഞ്ഞു.

d

പുതിയ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നാണ് കൃഷി മന്ത്രി പറയുന്നത്. സ്വകാര്യ ഇടപാടുകള്‍ എല്ലാ ദിവസവും നടക്കുന്ന രാജ്യമാണിത്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. താങ്ങുവില ഉറപ്പാക്കാന്‍ കൃഷിമന്ത്രിയുടെ പക്കല്‍ മാജിക്കുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതുവരെ കാണിച്ചില്ലെന്നും ചിദംബരം ചോദിക്കുന്നു. ഏതൊക്കെ കര്‍ഷകന്‍ ഏതൊക്കെ വ്യാപാരിക്ക് തന്റെ ഉല്‍പ്പന്നം വില്‍ക്കുമെന്ന് എങ്ങനെയാണ് മന്ത്രിക്ക് അറിയാന്‍ സാധിക്കുക. ദശലക്ഷക്കണക്കിന് ഇടപാടുകള്‍ ഓരോ ദിവസവും നടക്കുന്ന രാജ്യമാണിത്. അനാവശ്യ വാദങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് സിങിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 12 പാര്‍ട്ടികളിലെ 47 അംഗങ്ങളാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ആദ്യമായിട്ടാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം വരുന്നത്. കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം നിലനില്‍ക്കവെയാണ് ലോക്‌സഭയും രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. കാര്‍ഷിക ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ താല്‍പര്യം കാണിച്ചു. ആലോചിക്കാതെയാണ് അദ്ദേഹം ഇടപെട്ടത്. വോട്ടിങ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു- രാജ്യസഭാ സെക്രട്ടറി ജനറലിന് എംപിമാര്‍ നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു.

അയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറുംഅയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറും

ലോക്‌സഭയില്‍ കാര്‍ഷിക ബില്ല് കഴിഞ്ഞദിവസം പാസാക്കിയിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകല്‍ ലോക്‌സഭ വേഗം കടന്നു. ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് സഭ സാക്ഷിയായി. പ്രതിപക്ഷം നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. മാത്രമല്ല, ബില്ല് വലിച്ചു കീറുകയും ചെയ്തു. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ അംഗങ്ങളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ശബ്ദ വോട്ടോടെയാണ് സഭ ബില്ലുകള്‍ പാസാക്കിയത്.

English summary
Did the Modi government fulfil the promise of putting Rs 15 lakh in the bank account of every Indian? P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X