തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നീക്കം ചെയ്തോ? പതഞ്ജലിയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് യോഗഗുരു ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയോട് സുപ്രീം കോടതി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ശേഷം വേണ്ടത്ര പരിശോധന നടത്തിയിട്ടുണ്ടോയെന്നും കോടതി പതഞ്ജലിയോട് ചോദിച്ചു.
പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഇടനിലക്കാരോട് നല്കിയ അഭ്യര്‍ത്ഥന പാലിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചു. കൊവിഡ് വാക്സിനേഷന് ഡ്രൈവിനും മോഡേണ്‍ മെഡിസിനും എതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഐഎംഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് കോടതി ഇടപെടല്‍.

ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ നിര്‍മാണ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ജലി കോടതിയെ അറിയിച്ചു.
മരുന്നുകള്‍ നീക്കം ചെയ്യുന്നതിനായി എല്ലാ ഫ്രാഞ്ചൈസി സ്റ്റോറുകളിലേക്കും പാര്‍ട്ണര്‍ സ്റ്റോറുകളിലേക്കും ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഇടനിലക്കാരെ അറിയിച്ച ശേഷം എന്താണ് ചെയ്തത് എന്നും വിരലിലെണ്ണാവുന്ന ഇടനിലക്കാരല്ലേ ഉള്ളൂ എന്നും കോടതി പതഞ്ജലിയോട് ചോദിച്ചു. കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റിയിരിക്കുകയാണ്.
ഏപ്രില്‍ 24 ന് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകരായ രാംദേവും ബാലകൃഷ്ണയും കോടതിയലക്ഷ്യക്കേസില്‍ പത്രങ്ങളില്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പപേക്ഷയുടെ വലുപ്പം അതിന്റെ പരസ്യങ്ങളുടെ അത്ര വലിപ്പമുണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഗുണനിലവാരമില്ലായ്മയെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി റദ്ദാക്കിയത്.
1954ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമെഡീസ് നിയമപ്രകാരം പതഞ്ജലി ആയുര്‍വേദ്, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ എസ്എല്‍എ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെയാണ് ഉല്പന്നങ്ങളുടെ വില്പന നിര്‍ത്തിവെയ്ക്കുവാന്‍ കമ്പനി നിര്‍ബന്ധിതരായത്.
സുപ്രീം കോടതിയില്‍ നിന്നും നിശിത വിമര്‍ശനങ്ങള്‍ നേരിട്ടതോടെ ബാബ രാംദേവ് നേരിട്ട് കോടതിയിലെത്തി മാപ്പപേക്ഷിച്ചിരുന്നു. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകും എന്ന് കോടതി അറിയിക്കുകയായിരുന്നു. പതഞ്ജലി ഉല്‍പ്പനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തേയും കോടതി വിമര്‍ശിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications