കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ആദ്യ വെടി പൊട്ടിച്ച് മോദി! ദീദി വികസനത്തിന്‍റെ സ്പീഡ് ബ്രേക്കര്‍!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മമതക്കെതിരെ ആഞ്ഞടിച്ച് മോദി! | Oneindia Malayalam

സില്‍ഗുരി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വികസനത്തിന് തടസം നില്‍ക്കുന്ന സ്പീഡ് ബ്രേക്കറാണ് മമത ബാനര്‍ജിയെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് മമതയ്ക്കെതിരെ മോദി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

modimamata

<strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്</strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്

ബംഗാളിലെ വികസനത്തിന് തടയാന്‍ ഒരു സ്പീഡ് ബ്രേയ്ക്കര്‍ ഉണ്ട്. ദീദി എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. സിലുഗിരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞു. ആ സ്പീഡ് ബ്രേക്കറിനെ ഇവിടുന്ന് ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നത്. എങ്കില്‍ മാത്രമേ ഇവിടെ തനിക്ക് വികസനം സാധ്യമാക്കാന്‍ ആകുള്ളൂവെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ വികസന നയങ്ങളേയും മമത സര്‍ക്കാര്‍ ഉള്‍പ്പെട്ട ചിട്ട് ഫണ്ട് കേസിനേയും മോദി വിമര്‍ശിച്ചു.

പാവങ്ങള്‍ ഉപകാരപ്രദമാകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും ദീതി തടയിട്ടെന്നും മോദി പ്രസംഗത്തില്‍ ആരോപിച്ചു. പാവങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള ആശുപത്രി ചികിത്സാ ചിലവ് സൗജന്യമായി ലഭിക്കുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ ദീദി അതിന് തടയസം നിന്നു, മോദി പറഞ്ഞു.

അതേസമയം മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരുങ്ങി നില്‍ക്കുകയാണ് മമതാ ബാനര്‍ജി. മോദിയുടെ ആരോപണങ്ങള്‍ക്ക് വൈകാതെ തന്നെ മറുപടി പറയാന്‍ കിഴക്കന്‍ ബംഗാളില്‍ വ്യാഴാഴ്ച നടക്കാനിരുന്ന പരിപാടി മമത ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
didi is a speed breaker says modi in bengal rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X