കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് കേസ് പ്രതിക്കൊപ്പം കുമാരസ്വാമി; ഫോട്ടോ പുറത്തുവിട്ട് ബിജെപി, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രധാന പ്രതിക്കൊപ്പം മുഖ്യമന്ത്രി കുമാരസ്വാമി ഭക്ഷണം കഴിക്കുന്ന ചിത്രം ബിജെപി പുറത്തുവിട്ടു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന്റെ ചര്‍ച്ചകള്‍ക്കിടെയും ബിജെപി ഇക്കാര്യം ഉന്നയിച്ചു. തുടര്‍ന്ന് കുമാരസ്വാമി വിശദീകരണം നല്‍കി.

Hdk

ബിജെപി ആരോപിക്കുന്നതു പോലെ താന്‍ ബിരിയാണി കഴിച്ചിട്ടില്ലെന്നും ശാരീരിക പ്രയാസം കാരണം ഇറച്ചിവിഭവങ്ങള്‍ കഴിക്കാറില്ലെന്നും കുമാരസ്വാമി പറഞ്ഞു. ചിത്രത്തില്‍ കാണുന്ന മന്‍സൂര്‍ ഖാന്റെ വീട്ടില്‍ പോയിരുന്നു. റമദാന്‍ മാസത്തില്‍ ക്ഷണിച്ചതു പ്രകാരമാണ് പോയത്. ബിരിയാണി തിന്നില്ല. പകരം മറ്റു ചിലതാണ് കഴിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപി നേതാവ് സിടി രവിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഏത് ഭക്ഷണം കഴിച്ചു എന്നത് പ്രശ്‌നമാക്കേണ്ട എന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞു.

ഐഎംഎയുടെ ഓഫീസില്‍ പോയ വേളയില്‍ ആര്‍ബിഐ സര്‍ട്ടിഫിക്കറ്റ് താന്‍ കണ്ടിട്ടുണ്ട്. ഐഎംഎ കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. അന്വേഷണ സംഘം മന്‍സൂര്‍ ഖാനെ പിടികൂടി. അന്വേഷണം തുടരുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്

ഐഎംഎ ജ്വല്ലറി ഗ്രൂപ്പ് ഉടമ മന്‍സൂര്‍ ഖാനൊപ്പം കുമാരസ്വാമി ഭക്ഷണം കഴിക്കുന്ന ഫോട്ടോ ബിജെപി സംസ്ഥാന ഘടകത്തിന്റെ ട്വിറ്റര്‍ പേജിലാണ് കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്. പ്രതിക്കൊപ്പം കുമാരസ്വാമി ബിരിയാണി കഴിക്കുന്നു. മന്‍സൂര്‍ ഖാന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബേഗും കുമാരസ്വാമിയും മന്‍സൂര്‍ ഖാനും ഒരുമിച്ചിരിക്കുന്നചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

English summary
Didn't Eat Biryani: HD Kumaraswamy says on Photo with IMA Scam Accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X