'പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല, സമരം തുടരും'; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഗുസ്തി താരങ്ങൾ
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ തങ്ങൾ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെന്ന് ഗുസ്തി താരവും സാക്ഷി മാലിക്കിന്റെ ഭർത്താവുമായ സത്യവ്രത് കാഡിയൻ. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും കാഡിയൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നും സമരക്കാർ പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായത്. സമരത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ല. പ്രതിഷേധ പരിപാടികൾ ശക്തമാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളും', കാഡിയൻ വ്യക്തമാക്കി.

ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ നടിപടി ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രിയായിരുന്നു ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയത്. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇത് ഞായറാഴ്ച അവസാനിച്ചതോടെയാണ് താരങ്ങൾ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് താരങ്ങൾ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യത്തിൽ സുതാര്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനിടെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്നും പിൻമാറിയെന്ന വാർത്തകൾ തള്ളി സാക്ഷി മാലിക് രംഗത്തെത്തി. താനടക്കം ഒരു താരവും സമരത്തിൽ നിന്നും പിൻമാറിയിട്ടില്ലെന്നും ജോലിക്കൊപ്പം തന്നെ പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി. സാക്ഷി പ്രതിഷേധം അവസാനിപ്പിച്ച് റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രതികരണം.
'ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല,പിൻമാറാനും പോകുന്നില്ല. സമരത്തോടൊപ്പം തന്നെ റെയിൽവേയിലെ എന്റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്', സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
സമരം പിൻവലിച്ചുവെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണെന്ന് പൂനിയയും പറഞ്ഞു.' ഞങ്ങളെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. സമരത്തിൽ നിന്ന് പിൻമാറുകയോ സമരം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. നീതി ലഭിക്കും വരെ പോരാടും', പൂനിയ ട്വീറ്റ് ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications