കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് ചെയ്തത് രാഷ്ട്രീയ വഞ്ചന, മഹാസഖ്യം പൊളിച്ചത് ശരിയായില്ല, തുറന്നടിച്ച് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദും തമ്മിലുള്ള മഹാസഖ്യം തകര്‍ന്നതില്‍ വിമര്‍ശനവുമായി ജെഡിയു നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. നിതീഷ് ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് കിഷോര്‍ പറഞ്ഞു. മഹാസഖ്യവുമായി വഴിപിരിയേണ്ട രീതി അതായിരുന്നില്ല. ബീഹാറിന്റെ താല്‍പര്യപ്രകാരം അദ്ദേഹം ചെയ്തത് ശരിയാണ് അതിനോട് യോജിക്കുന്നു. പക്ഷേ അതിനായി സ്വീകരിച്ച വഴി തെറ്റായിരുന്നുവെന്നും കിഷോര്‍ പറഞ്ഞു.

1

മുമ്പ് ഇക്കാര്യം താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അതേ അഭിപ്രായം തന്നെയാണ്. ബിജെപിയുമായുള്ള ബന്ധം നിതീഷിന് ഗുണകരമായിരുന്നു. എന്നാല്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ നിതീഷ് തയ്യാറാവണമായിരുന്നു. അതായിരുന്നു ഏറ്റവും മികച്ച മാര്‍ഗം. ഒറ്റയടിക്ക് മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല, രാഷ്ട്രീയ വഞ്ചനയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷിനെ മോദിക്ക് എതിരാളിയായി കാണുന്നുണ്ടെങ്കില്‍ തെറ്റാണ്. എന്നാല്‍ ഭരണകാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ഇതിലൂടെ നിതീഷ് തയ്യാറായെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കിഷോറിന്റെ വാക്കുകള്‍ നിതീഷിനെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ് ആര്‍ജെഡി. നിതീഷ് കുമാര്‍ ആര്‍ജെഡി വഞ്ചിച്ചതാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. പിന്നില്‍ നിന്ന് കുത്തിയതാണ് നിതീഷ്. ഇത്രയും കാലം ആര്‍ജെഡി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമായിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് ഭായ് വീരേന്ദ്ര പറഞ്ഞു.

ജെഡിയു സംഭവത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ജെഡിയു അംഗമാകുന്നതിന് മുമ്പ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്ന കാര്യമാണ് ഇപ്പോള്‍ പറഞ്ഞത്. അതും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്നും, വ്യക്തിപരമായി അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണിതെന്നും ജെഡിയു നേതാവ് രാമചന്ദ്ര പ്രസാദ് സിംഗ് പറഞ്ഞു. അതേസമയം പ്രശാന്ത് കിഷോറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.

റാഫേല്‍ രേഖകള്‍ കള്ളന്‍ തിരിച്ചുതന്നു... ഇപ്പോഴത് ഫോട്ടോകോപ്പി രേഖകളാണ്, ഏജിയെ ട്രോളി ചിദംബരംറാഫേല്‍ രേഖകള്‍ കള്ളന്‍ തിരിച്ചുതന്നു... ഇപ്പോഴത് ഫോട്ടോകോപ്പി രേഖകളാണ്, ഏജിയെ ട്രോളി ചിദംബരം

English summary
didnt approve of how nitish kumar tied up withg bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X