കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗറിയാത്ത ജെയ്റ്റ്‌ലി...... പക്ഷേ സിനിമകളിലെ സീനുകള്‍ കാണാപാഠം, സുഹൃത്ത് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ രഞ്ജിത്ത് കുമാര്‍. ബിജെപിക്ക് എപ്പോഴും ആശ്രയിക്കാവുന്നയാളും, അഗാധ പാണ്ഡിത്യവുമുള്ള നേതാവായിരുന്നു ജെയ്റ്റ്‌ലിയെന്ന് രഞ്ജിത്ത് കുമാര്‍ പറയുന്നു. അദ്ദേഹത്തിന് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്ന കാര്യം അദ്ദേഹം പങ്കുവെച്ചു. 2005ലെ ഒരു സുപ്രഭാതത്തില്‍ ദില്ലിയിലെ ലോധി ഗാര്‍ഡനിലൂടെ നടക്കുമ്പോള്‍ ജെയ്റ്റ്‌ലിക്ക് ഹൃദയാഘാതമുണ്ടായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

1

അന്ന് രഞ്ജിത്ത് കുമാറാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തിച്ചത്. അന്ന് ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ച് ചെറിയ വഴികളിലൂടെയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തിച്ചതെന്നും, അതുകൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടതെന്നും രഞ്ജിത്ത് പറഞ്ഞു. ജെയ്റ്റ്‌ലി എന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ സൗഹൃദം ഏറ്റവുമധികം നഷ്ടമാകുന്നത് എനിക്കായിരിക്കുമെന്നും രഞ്ജിത്ത് കുമാര്‍ പറയുന്നു.

ജെയ്റ്റ്‌ലി ഒരിക്കലും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്ക് എപ്പോഴൊക്കെ അദ്ദേഹത്തെ ആവശ്യമാണോ അപ്പോഴൊക്കെ ജെയ്റ്റ്‌ലി നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. 1974ല്‍ ഹിന്ദു കോളേജിലെ ബിരുദ കാലഘട്ടത്തിലാണ് ജെയ്റ്റ്‌ലിയെ ഞാന്‍ പരിചയപ്പെടുന്നത്. അന്ന് ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു. അന്ന് ജെയ്റ്റ്‌ലിക്ക് വേണ്ടി താന്‍ പ്രവര്‍ത്തിച്ചിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

Recommended Video

cmsvideo
വിടവാങ്ങിയത് BJPയുടെ ശക്തനായ നേതാവ്

ഏറ്റവും സവിശേഷമായ വ്യക്തിത്വമാണ് ജെയ്റ്റ്‌ലിക്കുള്ളത്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും മറക്കാനാവില്ല. പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. ജെയ്റ്റ്‌ലിക്ക് പഴയ കാലത്ത് കണ്ട സിനിമകളുടെ ഓരോ ഡയലോഗും ഓര്‍മയിലുണ്ടാവും. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ജെയ്റ്റ്‌ലി ഓര്‍മ ശക്തിയുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. സിനിമകളിലെ ഓരോ ഗാനങ്ങളും സീനുകളും വരെ ഓര്‍മയിലുണ്ടാവും. താന്‍ സോളിസിറ്റര്‍ ജനറലായിരുന്നപ്പോള്‍ ഒരിക്കലും നിങ്ങളും ക്ഷമ കൈവിടരുതെന്നാണ് ജെയ്റ്റ്‌ലി തന്നെ ഉപദേശമെന്നും രഞ്ജിത്ത് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി വിദേശപര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം, സാന്ത്വനിപ്പിച്ച് മോദി!!പ്രധാനമന്ത്രി വിദേശപര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം, സാന്ത്വനിപ്പിച്ച് മോദി!!

English summary
didnt learn driving lawyer freind remembers jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X