Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ; യാത്രക്കാരനോട് മാപ്പ് പറഞ്ഞ് റെയില്‍വെ

യാത്രകളില്‍ ഭക്ഷണം കൂടെ കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ ചില സമയങ്ങളില്‍ നമുക്ക് അതിന് സാധിക്കാറില്ല. ഇതിനായി നമ്മള്‍ റെസ്‌റ്റോറന്റുകളെയാണ് ആശ്രയിക്കാറുള്ളത്. ഇനി ട്രെയിന്‍ യാത്രയാണെങ്കില്‍, ഇന്ത്യന്‍ റെയില്‍വെ വെജ്- നോണ്‍ വെജ് ഭക്ഷണങ്ങള്‍ യാത്രക്കാര്‍ക്ക് വിളമ്പാറുണ്ട്. എന്നാല്‍ ഈ ഭക്ഷണത്തിന്റെ ഗുണനിലവാരം എത്രത്തോളമുണ്ടെന്ന് ഒരു ഉറപ്പും നമുക്ക് പറയാന്‍ സാധിക്കില്ല. പല സമയങ്ങളിലും യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ അങ്ങനെ യുവാവിന് ഇന്ത്യന്‍ റെയില്‍വെയുടെ ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ ദുരനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്തപ്പോള്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് യുവാവിന് ചത്ത പാറ്റയെ ലഭിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ജൂലായ് 24ന് വന്ദേ ഭാരത് എക്സ്പ്രസില്‍ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോവുകയായിരുന്നു യാത്രക്കാരനാണ് ഈ ദുരനുഭവമുണ്ടായത്.

railway

ഐ ആര്‍ സി ടി സി വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് യുവാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭക്ഷണത്തില്‍ ചത്ത പാറ്റയുള്ള ചിത്രവും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററില്‍ ഈ ചിത്രവും കുറിപ്പും വൈറലാണ്. ചിത്രത്തിലെ റൊട്ടികളിലൊന്നില്‍ ഒരു ചെറിയ പാറ്റ കുടുങ്ങിയതായി കാണുന്നു.

ചിത്രം അപ്ലോഡ് ചെയ്തതു മുതല്‍ വൈറലായിരിക്കുകയാണ്. പലരും തങ്ങളുടെ ഞെട്ടലും അതൃപ്തിയും അറിയിച്ചു. പരാതിയില്‍ റെയില്‍വേ സേവ പ്രതികരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 'യാത്രക്കാരനുണ്ടായ ദുരനുഭവം മനപ്പൂര്‍വം ഉദ്ദേശിച്ചുള്ളതല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കും. നിങ്ങളുടെ പിഎന്‍ആറും മൊബൈല്‍ നമ്പറും മെസേജില്‍ അയക്കാനും അഭ്യര്‍ത്ഥിക്കുന്നു'- റെയില്‍വേ സേവ ട്വിറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+