പെട്രോള്‍ ഡീസല്‍ വില കുറച്ചു
ദില്ലി: രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയുമാണ് കുറച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതിനൊപ്പം രൂപയുടെ മൂല്യം വര്‍ധിച്ചത് വലിയ തോതിലുള്ള വിലക്കുറവിന് കാരണമായി.
പുതുക്കിയ വിലകള്‍ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. പെട്രോള്‍ ഡീസല്‍ വിലയ്ക്ക് പുറമെ പാചകവാതക വിലയും കുറച്ചിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന് 23.50 കുറച്ചത്. എന്നാല്‍ സബ്‌സിഡി സിലിണ്ടറിന് വിലക്കുറവ് ബാധകമല്ല. ദില്ലിയില്‍ 608 രൂപയായിരുന്നു സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്(14.2 കിലോ) നിരക്ക്. ഇത് ശനിയാഴ്ച മുതല്‍ 585 രൂപയായി കുറയും.

ഒരു ലിറ്റര്‍ പെട്രോളിന് 3.99 രൂപയും ഡീസലിന് 4.17 രൂപയും അധികലാഭമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ വിലക്കുറവ് വരുമ്പോഴും എണ്ണ ഉല്‍പാദനത്തില്‍ കുറവു വരുത്താന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല. പെട്രോളിയത്തിന് അന്യരാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ തീരുമാനം ഗുണകരമായി.
ഈ മാസം പതിനാറിനാണ് ഏറ്റവും ഒടുവില്‍ പെട്രോളിനും ഡീസലിനും വിലകുറച്ചത്. അന്ന് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപയാണ് കുറച്ചത്. രാജ്യത്തര വിപണയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.












Click it and Unblock the Notifications