വാഹനം ഡീസല്‍ ആണോ.. എങ്കില്‍ കട്ടപ്പണി വരാന്‍ പോവുന്നു: 2027 ഓടെ ഡീസല്‍ ഫോർവീലർ നിരോധിക്കാന്‍ സർക്കാർ
2027 ഓടെ ഡീസല്‍ കാറുകള്‍ക്ക് പൂർണ നിരോധനം ഏർപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ. ഇത് സംബന്ധിച്ച നിർദേശം കേന്ദ്രസർക്കാർ രൂപീകരിച്ച സമിതിയാണ് മുന്നോട്ട് വെച്ചത്. ഡീസലില്‍ പ്രവർത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ നേതൃത്വത്തിലുള്ള പാനലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. 2030 ഓടെ വലിയ നഗരങ്ങളിലെ ഗതാഗതം മെട്രോ ട്രെയിനുകളുടെയും ഇലക്ട്രിക് ബസുകളുടെയും മിശ്രിതമാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസല്‍ വാഹനങ്ങളുടെ നിരോധനം ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും പകരം ഇലക്ട്രിക് അല്ലെങ്കില്‍ സി എന്‍ ജി ഇന്ധനമായുള്ള വാഹനങ്ങള്‍ ഉപയോഗിക്കാനും നിർദേശമുണ്ട്. 2024-ല്‍ തന്നെ ഡീസല്‍ ബസുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും തരുണ്‍ കപൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ നിർദേശമായിട്ടുണ്ട്.
ഹരിതഗൃഹ വാതകം പുറംതള്ളുന്നത് കുറയ്ക്കുക, 2070 ലെ നെറ്റ് സീറോ ലക്ഷ്യത്തിന്റെ ഭാഗമായി അതിന്റെ 40 ശതമാനം വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക എന്നിങ്ങനെയുള്ള ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് പാനലിന്റെ ശുപാർശകൾ.അതുപോലെ റെയില്‍വേ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും വൈദ്യുതിയിലാകുമെന്നും സമിതി വിലയിരിത്തുന്നുണ്ട്.
exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി
നിലവില്‍ 6.2 ശതമാനം സി എന്‍ ജി വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030 ഓടെ ഇത് 15 ശതമാനമെങ്കിലും ആക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് വരെ ഉപയോഗിക്കാനുള്ള സി.എന്‍.ജി. സംഭരിച്ച് വയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രിൽ 1 മുതൽ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. എന്നാല്‍, കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, കിയ എന്നിവർ ഡീസൽ എഞ്ചിൻ വാഹനങ്ങള്‍ നിർമ്മിക്കുന്നത്. ജപ്പാനിലെ ടൊയോട്ട മോട്ടോറിന് ഇന്നോവ ക്രിസ്റ്റ ശ്രേണിയും ഡീസലിലുണ്ട്. ആഭ്യന്തര കാർ നിർമാതാക്കളായ മഹീന്ദ്രയ്ക്കും ടാറ്റ മോട്ടോഴ്‌സിനും ഡീസൽ മോഡലുകൾ വിപണിയിലുണ്ട്.
നിരോധനത്തിനുള്ള നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അത് എങ്ങനെ നടപ്പാക്കുമെന്നും നടപ്പാക്കൽ വ്യവസ്ഥകളിൽ എത്രത്തോളം പ്രായോഗികമാകുമെന്നും ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്തുടനീളമുള്ള ഹൈവേകളിൽ ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഇടത്തരം, ഭാരമേറിയ വാണിജ്യ വാഹനങ്ങളുടെ കാര്യത്തിലും മിക്ക ഇന്ത്യൻ നഗരങ്ങളിലൂടെയും ഓടുന്ന ബസുകളുടെ കാര്യത്തിലും നിയമം ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്.
ഡീസൽ സെഗ്‌മെന്റിൽ സാന്നിധ്യമുള്ള കാർ നിർമ്മാതാക്കൾ നിലവിലെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും തങ്ങളുടെ ഡീസൽ വാഹന ശേഖരം BS-IV-ൽ നിന്ന് BS-VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറ്റാൻ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പല വാഹന വ്യവസായക്കാരും ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications