സബ്സിഡി ഇല്ലാത്ത പാചകവാതക വില 107 രൂപ കുറച്ചു
ദില്ലി: സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 107 രൂപ കുറച്ചു. ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം വാര്‍ത്താ കുറിപ്പിറക്കി. അതേ സമയം ഡീസലിന് അമ്പത് പൈസ കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
ജനുവരി ആദ്യം സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില 220 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില കുറഞ്ഞതിനാലാണ് പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായത്.

സബ്സിഡി നിരക്കിലുള്ള 12 സിലിണ്ടറിന് ശേഷം വാങ്ങുന്നവയുടെ വിലയിലാണ് കുറവ്. ദില്ലിയില്‍ നിലവില്‍ 14.2 കിലോ ഭാരമുള്ള കുറ്റിയ്ക്ക് 1241 രൂപയാണ് വില. ഇത് 1134 രൂപയായി കുറയും. സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതിയും കൂടെ കണക്കിലെടുക്കുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. ഒരു സിലിണ്ടര്‍ വില്‍ക്കുന്നതിലെ 762.50ല്‍ നിന്ന് 656 രൂപയായി കുറഞ്ഞിട്ടുണ്ടെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
പ്രതിമാസം ഡീസല്‍ വില 50 പൈസവീതം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നേരത്തെ പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ജനുവരി ആദ്യം പെട്രോളിനും ഡീസലിനും യാഥാക്രമം 75ഉം 50ഉം പൈസ വീതം വിലവര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധനവില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം ആഗോളതലത്തിന് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നുണ്ട്.
-
എല്‍പിജി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം; കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications