കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്‌സിഡി ഇല്ലാത്ത പാചകവാതക വില 107 രൂപ കുറച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 107 രൂപ കുറച്ചു. ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം വാര്‍ത്താ കുറിപ്പിറക്കി. അതേ സമയം ഡീസലിന് അമ്പത് പൈസ കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ജനുവരി ആദ്യം സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില 220 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില കുറഞ്ഞതിനാലാണ് പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായത്.

LPG, Diesel

സബ്‌സിഡി നിരക്കിലുള്ള 12 സിലിണ്ടറിന് ശേഷം വാങ്ങുന്നവയുടെ വിലയിലാണ് കുറവ്. ദില്ലിയില്‍ നിലവില്‍ 14.2 കിലോ ഭാരമുള്ള കുറ്റിയ്ക്ക് 1241 രൂപയാണ് വില. ഇത് 1134 രൂപയായി കുറയും. സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതിയും കൂടെ കണക്കിലെടുക്കുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. ഒരു സിലിണ്ടര്‍ വില്‍ക്കുന്നതിലെ 762.50ല്‍ നിന്ന് 656 രൂപയായി കുറഞ്ഞിട്ടുണ്ടെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

പ്രതിമാസം ഡീസല്‍ വില 50 പൈസവീതം വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നേരത്തെ പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ജനുവരി ആദ്യം പെട്രോളിനും ഡീസലിനും യാഥാക്രമം 75ഉം 50ഉം പൈസ വീതം വിലവര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധനവില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം ആഗോളതലത്തിന് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

English summary
Diesel price was on Friday hiked by 50 paise per liter but there will be no change in petrol rates. The hike will be effective from midnight tonight, is excluding local sales tax or VAT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X