ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ദ്ധനവ്

കഴിഞ്ഞ ഒക്ടോബര്‍ 31 നും ഡീസല്‍ വിലയില്‍ 50 പൈസ കൂട്ടിയിരുന്നു. അതേ സമയം പെട്രോള്‍ വിലയില്‍ 1.15 രൂപ കുറച്ചു. വാറ്റ് മറ്റ് പ്രാദേശിക നികുതികള്‍ ഉള്‍പ്പെടുത്താതെയയാണ് പെട്രോള്‍ വില കൂട്ടിയിരിയ്ക്കുന്നത്. സര്‍ക്കാര്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് കൈമാറിയതോടെ ഓരോ മാസത്തിന്റെയും അവസാനം ഡീസല്‍ വിലയില്‍ 50 പൈസ വര്‍ദ്ധിപ്പിയ്ക്കും. എണ്ണക്കമ്പനവികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനാണിത്.
പ്രധാന നഗരങ്ങളിലെ പുതുക്കിയ ഡീസല്‍ നിരക്കുകള്‍: ദില്ലി- ലിറ്ററിന് 53.67 രൂപ, കൊല്‍ക്കത്ത-58.08 രൂപ, മുംബൈ-60.70 രൂപ, ചെന്നൈ-57.23 രൂപ. ഡോളറുമായുള്ള രൂപയുടെ മൂല്യവ്യത്യാസമനുസരിച്ച് ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുന്ന എണ്ണകന്നികള്‍ക്ക് 9.99 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഈ നഷ്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് മാസം തോറും 50 പൈസ വീതം ഡീസല്‍ വില വര്‍ദ്ധിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications