കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഞ്ചുറി കടന്ന് ഡീസൽ വിലയും; രാജ്യത്ത് കുതിച്ച് പാഞ്ഞ് ഇന്ധനവില

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിലുള്ള വർധനവ് തുരുമ്പോൾ എഴുതപ്പെടുന്നത് പുതിയ റെക്കോർഡുകൾ കൂടിയാണ്. പെട്രോളിന് പിന്നാലെ ഡീസൽ വിലയും രാജ്യത്ത് മൂന്നക്കം കടന്നു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഡീസൽ വില ലിറ്ററിന് 100ന് മുകളിലെത്തിയത്. നേരത്തെ പെട്രോൾ വിലയും ആദ്യ സെഞ്ചുറി തികച്ചത് ശ്രീഗംഗനഗറിലായിരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ വില വർധനവിലാണ് ഡീലൽ വിലയും ഇവിടെ 100 കടന്നത്.

Diesel Price

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. സംസ്ഥാനത്തെ അതിർത്തി ജില്ലയായ ശ്രീഗംഗനഗറിലാണ് ഏറ്റവും കൂടുതൽ വില പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പെട്രോൾ ലിറ്ററിന് 107.22 രൂപയും ഡീസലിന് 100.05 രൂപയുമാണ് നിലവിലെ വില. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയർന്നത്. ജൂൺ മാസം ഇതുവരെ മാത്രം ഏഴ് തവണയാണ് വിലയിൽ വർധനവുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വർധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

കേരളത്തിൽ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജ്യത്തെ 150ൽ അധികം ജില്ലകളിൽ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തിൽ വലിയ വർധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വർധനവ് തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാൻ കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും വാദം.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
പെട്രോൾ വിലവർധനവിന്റെ കാലത്ത് കപ്പയിൽനിന്നും ഇന്ധനവുമായി കേരളം

English summary
Diesel price hit 100 in India for the first time in Rajasthan's Sreeganga Nagar district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X