ഗണപതിയ്ക്ക് നിവേദ്യം ചിക്കനും വിസ്‌കിയും, സംഭവം അങ്ങ് കര്‍ണ്ണാടകയില്‍!!!
ബെംഗളുരു: വിനായക ചതുര്‍ത്ഥിയ്ക്ക് ഗണപതിയ്ക്ക് കോഴിയിറച്ചിയും വിസ്‌കിയും നിവേദിച്ച് അപൂര്‍വ്വമായ ഭക്തി പ്രകടിപ്പിക്കുകയായിരുന്നു കര്‍ണ്ണാടയിലെ ഒരു വിഭാഗം. കോപ്പാല്‍ ജില്ലയിലെ ക്ഷത്രിയ വംശത്തില്‍പ്പെടുന്നവരാണ് ഇത്തരത്തില്‍ മാംസാഹാരവും മദ്യവും ഗണപതിയിക്ക് നിവേദ്യമായി സമര്‍പ്പിച്ചത്.
മോദകങ്ങളും കോസമ്പ്രിയുമാണ് പരമ്പരാഗതമായി ഗണപതിയ്ക്ക് നിവേദ്യമായി സമര്‍പ്പിക്കുന്നത്. എന്നാല്‍ വിനായക ചതുര്‍ത്ഥിയുടെ മൂന്നാം ദിനത്തിലാണ് മാംസാഹാരവും മദ്യവും നിവേദിച്ചിട്ടുള്ളത്. തങ്ങളുടെ മുന്‍തലമുറക്കാര്‍ ഗണപതിയ്ക്ക് ഇത്തരത്തില്‍ നിവേദ്യം സമര്‍പ്പിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നൂറോളം അംഗങ്ങളുള്ള ക്ഷത്രിയ വിഭാഗത്തിന്റെ നീക്കം. ഗണപതി ഐശ്വര്യവും സമ്പത്തും സന്തോഷവും പ്രധാനം ചെയ്യുമെന്നാണ് ഇതിന് പിന്നിലുള്ള വിശ്വാസം.

സസ്യാഹാരം മാത്രം നിവേദ്യമായി നല്‍കിയാല്‍ ഗണപതിയ്ക്ക് തൃപ്തി വരില്ലെന്നും അതിനാല്‍ മാംസാഹാരവും നിവേദ്യമായി നല്‍കണമെന്നുമാണ് ക്ഷത്രിയ വിഭാഗത്തിന്റെ വിശദീകരണം. ആഘോഷത്തിനിടെ വിഗ്രഹത്തിന് മുമ്പിലായി വെച്ച മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് വിഗ്രഹത്തില്‍ തളിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications